# ഹലാൽ വരുമാനം

**Institution:** Darul Ifta Kauzariyya
**Category:** Interest & Insurance
**Madhab (School):** Shafii
**Mufti / Jurist:** Mufti Ahamed Hasan Al Kauzari
**Published Date:** October 29, 2026
**Canonical URL:** https://daruliftakauzariyya.com/fatwa-archive/1190-%E0%B4%B9%E0%B4%B2%E0%B4%BE%E0%B5%BD-%E0%B4%B5%E0%B4%B0%E0%B5%81%E0%B4%AE%E0%B4%BE%E0%B4%A8%E0%B4%82

---

## Question

സ്വന്തം ക്യാപിറ്റൽ ഇല്ലാതെ ഫുൾ ബാങ്കിൽ നിന്നും ലോൺ എടുത്ത് നടത്തുന്ന ഒരു സ്ഥാപനത്തിൽ  ( ഫുഡ്‌ പ്രോസസ്സിംഗ് യൂണിറ്റ് )അക്കൗണ്ടന്റ് ആയി എനിക്ക് ജോലി ചെയ്യാൻ പറ്റുമോ

## Answer / Fatwa Ruling

താങ്കൾ അക്കൗണ്ടൻറ്ജോലി ചെയ്യുന്ന സ്ഥാപനത്തിൻറെ മൂലധനം ലോണെടുത്ത പൈസ ആണെങ്കിൽ&nbsp; ആ ഇടപാട് പലിശ ഇടപാടും ഹറാമായ കാര്യവുമാണ്.എന്നാൽ, ബാങ്കിൽ നിന്ന് കടമായി സ്വീകരിച്ച പണം തിരിച്ചടക്കുമ്പോൾ&nbsp; പലിശ ഇനത്തിൽ അധികമായി അടക്കേണ്ടിവരുന്നത് മാത്രമാണ് ഹറാമായ തുക.അപ്പോൾ സ്ഥാപനം നിലവിൽ പ്രവർത്തിക്കുന്നത് ഹലാലായ പണം ഉപയോഗിച്ചുകൊണ്ട് തന്നെയാണെന്ന് മനസ്സിലാക്കാം.അതിനാൽ താങ്കൾ പ്രസ്തുത സ്ഥാപനത്തിൽ അക്കൗണ്ടൻ്റ്&nbsp; ജോലി ചെയ്യുന്നതിനോ, സ്ഥാപനത്തിലെ വരവ് - ചിലവുകൾ രേഖപ്പെടുത്തുന്നതിനോ, ശമ്പളം പറ്റുന്നതിനോ കുഴപ്പമില്ല.എന്നാൽ താഴെപ്പറയുന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്: പലിശയുമായി നേരിട്ട് ബന്ധപ്പെട്ട  (അഥവാ ബാങ്കുമായി പലിശയിടപാട് നടക്കുന്നതിന് ആവശ്യമായ ) എഴുത്തുകുത്തുകൾ താങ്കൾക്ക് നടത്തേണ്ടതായി വരുന്നുണ്ടെങ്കിൽ അത് ഹറാമായ , ഹദീസിൽ നിരോധനം വന്നിട്ടുള്ള പലിശ എഴുത്തിൽ പെടുന്നതാണ്.لَعَنَ رَسولُ اللهِ صلَّى اللهُ عليه وسلَّم آكِل الرِّبا،ومُؤكِلَه، وكاتِبَه، وشاهِدَيه، وقال: هُم سَواءٌ».തർജുമ :പലിശ ഭക്ഷിക്കുന്നവനെയും ഭക്ഷിപ്പിക്കുന്നവനെയും അതിനെ എഴുതുന്നവനെയും അതിൻറെ സാക്ഷികളെയും റസൂലുള്ളാഹി (സ) ശപിച്ചിരിക്കുന്നു. അവിടുന്ന് അരുളി: ഇവരെല്ലാവരും പാപത്തിൽ തുല്യരാണ്. (മുസ്‌ലിം /1598)എന്നാൽ ബാങ്കുമായി പലിശ ഇടപാടുകൾ നടത്തുന്നതുമായി നേരിട്ട് ബന്ധമില്ലാത്ത എഴുത്തുകുത്തുകൾ (ഉദാഹരണത്തിന് മുൻകാലങ്ങളിൽ അടച്ചു തീർത്ത പലിശയുടെ കണക്ക് മറ്റെന്തെങ്കിലും ആവശ്യത്തിനായി എഴുതൽ പോലെ) ചെയ്യുന്നത് കുഴപ്പമില്ല. കാരണം താങ്കൾ നേരിട്ട് പലിശ ഇടപാടിൽ സഹായിയാകുന്നില്ല.

## Scholarly References & Classical Citations

- **فتاوی محمودیہ / صفحہ - ٣٥٠ ,  جلد - ١٦ /**
  > گورنمنٹ کی طرف سے کاشتکاروں کو بونے کے لیے سود پر غلہ دی جاتی ہے، فصل کٹنے پر جتنا دیا جاتا ہے اس سے زیادہ مقررہ تعداد میں لے لیا جاتا ہے، ظاہر ہے کہ یہ سود ہے، اج شاید ہی میری طرف کوئی ایسا کشتکار ہو جو اس سے بچا ہو، ایسی صورت میں کیا اپنے کسی عزیز کے یہاں کھانا نہ کھانا چاہیے؟

جواب: کشت کار کو جو ملا ہے قرض ہے سود نہیں، پھر اس سے جو مقدار زائد واپس لی گئی ہے وہ سود ہے، کاشتکار کے گھر کا کھانا سود نہیں۔

- **شرح النووي على مسلم (١١ ‏/ ٢٦)**
  > [١٥٩٨] آكل الرِّبَا وَمُوكِلَهُ وَكَاتِبَهُ وَشَاهِدَيْهِ وَقَالَ هُمْ سَوَاءٌ) هذا تصريح بتحريم كتابة المبايعة بين المترابيين والشهادة عليهما وَفِيهِ تَحْرِيمُ الْإِعَانَةِ عَلَى الْبَاطِلِ وَاللَّهُ أَعْلَمُ

---
*© 2026 Darul Ifta Kauzariyya. Verified and published according to the Islamic legal sources.*