# മഹ്‌റം

**Institution:** Darul Ifta Kauzariyya
**Category:** General Jurisprudence
**Madhab (School):** Shafii
**Mufti / Jurist:** Mufti Rajeeb Al Qasimi
**Published Date:** October 28, 2026
**Canonical URL:** https://daruliftakauzariyya.com/fatwa-archive/17-%E0%B4%AE%E0%B4%B9%E0%B5%8D-%E0%B4%B1%E0%B4%82

---

## Question

അസ്സലാമു അലൈക്കും
ഒരു വ്യക്തിയുടെ മകന്റെ ഭാര്യയുടെ വിധവയായ മാതാവ്, അല്ലെങ്കിൽ മകളുടെ ഭർത്താവിന്റെ വിധവയായ മാതാവ് ഉണ്ട്.  ഇവരെ ഒരിക്കലും ആ വ്യക്തിക്ക് വിവാഹം ചെയ്യാൻ പാടില്ലാത്തതാണല്ലോ ? 
 അപ്പോൾ ആ വ്യക്തിക്ക് ഈ മാതാവിനോട് സ്വന്തം സഹോദരിയോടെന്നപോലെ പെരുമാറാമോ ?

## Answer / Fatwa Ruling

ഒരു വ്യക്തിയുടെ മരുമകൻ്റെ വിധവയായ മാതാവിനെ അല്ലെങ്കിൽ മരുമകളുടെ വിധവയായ മാതാവിനെ ആ വ്യക്തിക്ക് ഒരിക്കലും വിവാഹം ചെയ്യാൻ പാടില്ല " എന്ന താങ്കളുടെ ധാരണ തെറ്റാണ്. ആ സ്ത്രീ ആ വ്യക്തിയെ സംബന്ധിച്ചിടത്തോളം അന്യസ്ത്രീ തന്നെയാണ് ആ രീതിയിൽ മാത്രമേ അവരോട് ഇടപെടാൻ അനുവാദമുള്ളൂ.അവരെ വിവാഹം കഴിക്കൽ ആ വ്യക്തിക്ക് അനുവദനീയമാണ്.ആയതിനാൽ അവരോട് സ്വന്തം സഹോദരിയോടെന്ന പോലെ പെരുമാറാനോ ഇടപെടാനോ പാടുള്ളതല്ല.&nbsp;

## Scholarly References & Classical Citations

- **( النساء 24)**
  > وأحل لكم ماوراء ذلكم

- **(النجم الوهاج7/159), النهاية 6/275),القليوبي 3/242)**
  > ولا تحرم على الرجل بنت زوج الأم ولا أمه ولا بنت زوج البنت ولا أمه ولا أم زوج الأب ولا بنتها ولا أم زوجة الإبن

---
*© 2026 Darul Ifta Kauzariyya. Verified and published according to the Islamic legal sources.*