Darul Ifta Kauzariyya

പള്ളികൾ തുറക്കുമ്പോൾ സാമൂഹിക അകലം പാലിച്ച് ജമാഅത്തായി നമസ്ക്കരിക്കാൻ അനുവാദം ഉണ്ടോ?

Qu-Id: Q0153
Madhab: Hanafi
Date: 01-01-1970
Question:
കോവിഡ് - 19ന്റെ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽപള്ളികൾ തുറക്കുമ്പോൾ സാമൂഹിക അകലം പാലിച്ചുകൊണ്ടും, ഒന്നരയിട സ്വഫ്ഫുകൾ അകലം പാലിച്ചും, വലത് ഇടത് ഭാഗത്തേക്ക് 1ഓ ,2ഓ മീറ്റർ അകലം പാലിച്ച് ജമാഅത്തായി നമസ്ക്കരിക്കാൻ അനുവാദം നൽകുമെന്ന് കേൾക്കുന്നു. ഇപ്രകാരം സാമൂഹിക അകലം പാലിച്ച് നമസ്ക്കരിച്ചാൽ ജമാഅത്ത് സഹീഹാകുമോ? ജമാഅത്ത് സഹീഹാകാൻ എത്ര അകലം വരെനിക്കാം? ജമാഅത്ത് സഹീഹാണങ്കിൽ തന്നെ ഈ രീതിയിൽ നിൽക്കൽ കറാഹത്താണന്ന് പറയപ്പെടുന്നല്ലോ . ജമാഅത്തിനോട് ബന്ധപ്പെട്ട് കറാഹത്ത് ചെയ്താൽ അത് ജമാഅത്തിന്റെ പ്രതിഫലം നഷ്ട്ടപ്പെടുത്തുകയില്ലേ ? ഇങ്ങനെ അകന്ന് നിന്ന് ജമാഅത്ത് നടത്തിയാൽ ജമാഅത്തിന്റെ പുണ്യം കിട്ടുമോ? രോഗവ്യപനം( കോവിഡ് - 19 etc) ഭയന്ന കാരണത്താൽ അകന്ന് നമസ്ക്കരിക്കാൻ വല്ല ന്യായവും ഫുഖഹാക്കൾ പറയുന്നുണ്ടോ? ഈ വിഷത്തിലുള്ളവിശദമായ മറുപടി പ്രതീക്ഷിക്കുന്നു. നഖൽ സഹിതം മറുപടി തന്നാൽ ന്നന്നായിരുന്നു

Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح

പള്ളിയിൽ( ചെറുതായാലും വലുതായാലും) സഫ്ഫുകൾക്കിടയിലെ വിടവും രണ്ട് സഫ്ഫുകൾ തമ്മിലുള്ള അകലവും, ന്യായമായ കാരണമുണ്ടെങ്കിൽ  ഇമാമിനെ പിന്തുടർന്ന് നമസ്കരിക്കുന്നതിൽ പ്രശ്നമാകുന്നില്ല. കാരണംകൂടാതെ വിടവ് വരുത്തൽ കറാഹതുത്തഹ് രീം  ആണ്. പള്ളികളുടെ വിഷയത്തിൽ സർക്കാരിന്റെയും ആരോഗ്യ വിദഗ്ധരുടെയും അകലം പാലിക്കണമെന്ന കർശന നിർദേശം ഉള്ളതിനാൽ നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന അകലം പാലിക്കുന്നത് നമസ്കാരത്തെ യാതൊരു വിധത്തിലും ബാധിക്കുന്നില്ല. 


ശറഈ പള്ളി അല്ലാത്ത സ്ഥലങ്ങൾ, മൈതാനം, വരാന്ത,  വലിയ മുറി (90 sqft) തുടങ്ങിയ സ്ഥലങ്ങളിൽ 2.44 മീറ്റർ  വിടവ് ഉണ്ടായാൽ പിന്തുടരൽ ശരിയാവുകയില്ല. എന്നാൽ സർക്കാർ നിർദ്ദേശിക്കുന്ന അകലം  2.44 മീറ്ററിൽ കുറവായതിനാൽ നമസ്കാരം ശരിയാകുന്നതിന് യാതൊരു കുഴപ്പവുമില്ല.

والله أعلم بالصواب
Written by: Mufti Abdul Hakkim
Checked & Approved by: Mufti Rajeeb Al Qasimi
Published by: Mufti Rajeeb Al Qasimi