Darul Ifta Kauzariyya

മഹ്‌റം

Qu-Id: Q0017
Madhab: Shafii
Date: 28-10-2026
Question:
അസ്സലാമു അലൈക്കും ഒരു വ്യക്തിയുടെ മകന്റെ ഭാര്യയുടെ വിധവയായ മാതാവ്, അല്ലെങ്കിൽ മകളുടെ ഭർത്താവിന്റെ വിധവയായ മാതാവ് ഉണ്ട്. ഇവരെ ഒരിക്കലും ആ വ്യക്തിക്ക് വിവാഹം ചെയ്യാൻ പാടില്ലാത്തതാണല്ലോ ? അപ്പോൾ ആ വ്യക്തിക്ക് ഈ മാതാവിനോട് സ്വന്തം സഹോദരിയോടെന്നപോലെ പെരുമാറാമോ ?

Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح

ഒരു വ്യക്തിയുടെ മരുമകൻ്റെ വിധവയായ മാതാവിനെ അല്ലെങ്കിൽ മരുമകളുടെ വിധവയായ മാതാവിനെ ആ വ്യക്തിക്ക് ഒരിക്കലും വിവാഹം ചെയ്യാൻ പാടില്ല " എന്ന താങ്കളുടെ ധാരണ തെറ്റാണ്. ആ സ്ത്രീ ആ വ്യക്തിയെ സംബന്ധിച്ചിടത്തോളം അന്യസ്ത്രീ തന്നെയാണ് ആ രീതിയിൽ മാത്രമേ അവരോട് ഇടപെടാൻ അനുവാദമുള്ളൂ.
അവരെ വിവാഹം കഴിക്കൽ ആ വ്യക്തിക്ക് അനുവദനീയമാണ്.
ആയതിനാൽ അവരോട് സ്വന്തം സഹോദരിയോടെന്ന പോലെ പെരുമാറാനോ ഇടപെടാനോ പാടുള്ളതല്ല. 

وأحل لكم ماوراء ذلكم
( النساء 24)
ولا تحرم على الرجل بنت زوج الأم ولا أمه ولا بنت زوج البنت ولا أمه ولا أم زوج الأب ولا بنتها ولا أم زوجة الإبن
(النجم الوهاج7/159), النهاية 6/275),القليوبي 3/242)
والله أعلم بالصواب
Scholarly Verification & Certification