മരുന്നിൽ രാസവസ്തുക്കൾ കലർത്തൽ
Question:
ഒരു മരുന്ന് നിർമ്മാണ ശാലയിൽ ജോലി ചെയ്യുന്ന എന്നോട്, കഴിക്കുന്നവർക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്ന രാസപദാർത്ഥങ്ങൾ മരുന്നിൽ ചേർക്കാൻ എന്നോട് മരുന്ന് കമ്പനി ഉടമ നിർദേശിച്ചാൽ ഞാൻ എന്താണ് ചെയ്യേണ്ടത് ?
Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح
പരിശുദ്ധ ഇസ്ലാം മനുഷ്യൻ്റെ ജീവനും സമ്പത്തിനും വലിയ പ്രാധാന്യം നൽകുന്നുണ്ട്. അകാരണമായി ആരെയും ഉപദ്രവിക്കാനോ ബുദ്ധിമുട്ടിക്കാനോ ഇസ്ലാം ഒരിക്കലും അനുവാദം നൽകുന്നില്ല. ആയതിനാൽ മനുഷ്യന്റെ ആരോഗ്യത്തിന് ഗുരുതര പ്രശ്നം ഉണ്ടാക്കുന്ന രാസപദാർത്ഥങ്ങൾ മരുന്നുകളിൽ ചേർക്കുന്നതിൽ നിന്നും അത്തരം കമ്പനികളിൽ ജോലി ചെയ്യുന്നതിൽ നിന്നും നിർബന്ധമായും ഒഴിവായി നിൽക്കേണ്ടതാണ്.
عن أبي سعيد سعد بن سنان الخدري رضي الله عنه : أن رسول الله صلى الله عليه وسلم قال : ( لا ضرر ولا ضرار ) ،
عن عمرو بن يحيى عن أبيه عن النبي صلى الله عليه وسلم ، فأسقط أبا سعيد ، وله طرق يقوي بعضها بعضا .
وقوله تعالى :(وتعاونوا على البر والتقوى) يقتضي ظاهره ايجاب التعاون على كل ماكان طاعة لله تعالى لأن البر هو طاعات الله . وقوله تعالى : (ولا تعاونوا على الاثم والعدوان) نھی عن معاونة غيرنا على معاصي الله تعالى .
والله أعلم بالصواب
Scholarly Verification & Certification