ഹിജാമ
ഹിജാമക്കാരന്റെ പ്രതിഫലം നിശിദ്ധമാണെന്ന് ചില ഹദീസുകൾ (ജാമിഉ തിർമുദി 1275, 1278, ബുഖാരി 2238, 5962, സുനൻ നസാഈ 4673, 4294, സുനൻ ഇബ്നു മാജ 2165, സഹീഹ് മുസ്ലിം 1568) വ്യക്തമായി സൂചിപ്പിക്കുന്നു.
എന്നാൽ മറ്റ് ചില ഹദീസുകളാകട്ടെ ഹിജാമക്കാരന് പ്രവാചകൻ (സ) പ്രതിഫലം നൽകിയതായും, അത് വാങ്ങുന്നതിൽ കുഴപ്പവുമില്ല എന്നും വ്യക്തമായി സൂചിപ്പിക്കുന്നു. ( ബുഖാരി 2279, 2280, 2281,2277, ഇബ്നു മാജ 2163, 2164, സുനൻ അബൂ ദാവൂദ് 3423, 3224) ഈ രണ്ട് വിഭാഗം ഹദീസുകളുടെയും അടിസ്ഥാനത്തിൽ ഹിജാമ ചികിത്സകൻ നിശ്ചിത പ്രതിഫലം ഫീസായി വാങ്ങുന്നതിന്റെ വിധിയെന്താണ്..? അനുവദനീയമെങ്കിൽ ഫീസിന്റെ മാനദണ്ഠങ്ങൾ എന്തൊക്കെയാണ്..?
ഹിജാമ ചികിൽസ നടത്തുന്ന വ്യക്തിക്ക് ഫീസായി നിശ്ചിത തുക വാങ്ങൽ അനുവദനീയമാണ്.
ഇതാണ് ഭൂരിഭാഗം പണ്ഡിതന്മാരുടെയും അഭിപ്രായം. നബിﷺ ഹിജാമ ചെയ്ത ശേഷം أبو طيبة ക്ക് കൂലി നൽകി എന്ന ഹദീസിനെയാണ് അവർ അടിസ്ഥാനമാക്കുന്നതത്.
عن عبدالله بن عباس احْتَجَمَ النبيُّ ﷺ، وأَعْطى الحَجّامَ أَجْرَهُ، ولو عَلِمَ كَراهيةً لَمْ يُعْطِهِ.
( صحيح البخاري ٢٢٧٩ )
നബിﷺ ഹിജാമ ചെയ്യുകയും ഹിജാമ ചെയ്തയാൾക്ക് കൂലി നൽകുകയും ചെയ്തു. കൂലി നൽകൽ ഹറാമായിരുന്നെങ്കിൽ നബിﷺ നൽകുമായിരുന്നില്ല.
എന്നാൽ
عن رافع بن خديج عَنْ رَسُولِ اللّٰهِ ﷺ ثَمَنُ الكَلْبِ خَبِيثٌ، ومَهْرُ البَغِيِّ خَبِيثٌ، وكَسْبُ الحَجّامِ خَبِيثٌ.
( صحيح المسلم ٣٩٨٨)
നായയുടെ വില മോശമാണ്, വേശ്യയുടെ സ്ത്രീധനം മോശമാണ്, ഹിജാമയുടെ വരുമാനം മോശമാണ്. ”
ഈ രീതിയിൽ വന്നിട്ടുള്ള ഹദീസുകളിലെ خبيث
"മോശമാണ്" എന്ന് പറഞ്ഞതിന്റെ ഉദ്ദേശം ആ ജോലി ഹറാമാണ് എന്ന അർത്ഥത്തിൽ അല്ല.മറിച്ച് നജസുമായി ബന്ധപ്പെട്ട് നിൽക്കുന്നത് കൊണ്ട് ആ പ്രവർത്തി അത്ര ഉജിതമല്ല എന്നാണ് ഉദ്ദേശം. മറ്റ് സമ്പാദ്യമാർഗം ഉണ്ടെങ്കിൽ അതിനെ കൈ കൊള്ളലാണ് നല്ലത്.
ഇനി ഒരാൾ ഹിജാമയെ തൊഴിലായി സ്വീകരിച്ചാൽ ശറഇന്റെ വീക്ഷണത്തിൽ അതിന് പകരം ഫീസ് വാങ്ങൽ ഹലാലാണ്. ആ സമ്പത്ത് ഹറാം ആവുകയില്ല.
ഫീസിനുള്ള മാനദണ്ഡമായി തന്റെ പ്രവർത്തനത്തെ നിശ്ചയിക്കാവുന്നതാണ്.
Gold and silver etf
Nov 05, 2026അടക്ക കൃഷി ചെയ്യലും വിൽപ്പനയും
Oct 29, 2026ഹലാൽ വരുമാനം
Oct 29, 2026മഹ്റം
Oct 28, 2026Transfer of Najas
Oct 27, 2026സിഹ്റിന്റെ ജോലി ചെയ്ത ഇമാം നമസ്കരിപ്പിച്ചാൽ പുറകിൽ നമസ്...
Related Questionസ്വലാത്ത് ചൊല്ലുന്ന സന്ദർഭത്തിൽ എണീറ്റ് നിൽക്കൽ അനുവദനീ...
Related Questionതലയിൽ തൊപ്പി വയ്ക്കുന്നത് സുന്നത്തിന്റെ പ്രതിഫലം ലഭിക്ക...
Related Questionമരണ ശേഷം കിട്ടുന്ന നന്മകളിൽ മറ്റുള്ളവർ നമുക്ക് വേണ്ടി ച...
Related QuestionHadith on fasting on Eid day
Related Question-
Faiths & Beliefs 23
- Islamic Beliefs 1
- World Religions 0
- False Sects 0
- Deviant Sects 0
- Innovations & Customs 0
- Taqleed & Fiqhi Schools 0
- The Holy Quran 0
- Hadith & Sunnah 0
- Dawah & Tableeg 0
Prayers & Duties 117- Taharah (Purity) 1
- Salah (Prayer) 1
- Jumuah & Eid Prayers 0
- Death & Funeral 0
- Sawm (Fasting) 1
- Zakat & Charity 0
- Hajj & Umrah 1
- Oaths & Vows 0
- Waqf, Mosque, Madrasa 0
- Qurbani (Slaughtering) 0
Social Matters 67- Nikah (Marriage) 0
- Talaq (Divorce) 4
- Food & Drinks 2
- Clothing & Lifestyle 0
- Rights & Etiquettes 0
- Education & Upbringing 0
Transactions & Dealings 41Share this Fatwa
Short link forwarding enabled