Darul Ifta Kauzariyya

കസേരയിൽ ഇരുന്ന് നമസ്കരിക്കുന്നത് അനുവാദം ഉണ്ടോ ?

Qu-Id: Q0543
Madhab: Hanafi
Date: 21-05-2022
Question:
കസേരയിൽ ഇരുന്ന് നമസ്കരിക്കുന്നത് അനുവാദം ഉണ്ടോ ? ജമാഅത്ത് നടക്കുമ്പോൾ കസേര ഇടുന്ന രൂപം എങ്ങിനെ ആണ് സുജൂദ് ഒഴികെ ഉള്ളത് നിന്നും സുജൂദ് മാത്രം കസേരയിൽ ഇരുന്നും നമസ്കരിക്കുന്ന രൂപം ശരിയാണോ ?

Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح

ഒരു വ്യക്തിക്ക് നിന്ന് നമസ്കരിക്കാൻ സാധിക്കാതിരുന്നാൽ അവൻ നമസ്കാരം ഇരുന്നുകൊണ്ട് നിർവഹിക്കേണ്ടതാണ്.

ഇപ്രകാരം നമസ്കരിക്കുന്ന വ്യക്തി നെറ്റി ഭൂമിയിൽ വെച്ച് (മുട്ടിച്ച്) സുജൂദ് ചെയ്യാൻ കഴിയാത്ത നിലയിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവനാണെങ്കിൽ ഭൂമിയോട് ഏറ്റവും അടുത്ത് വരുന്ന നിലയിൽ നിലത്തിരുന്നു കൊണ്ട് നമസ്കരിക്കുക, അതിന് കഴിയാത്ത നിലയിൽ ഉള്ള വ്യക്തിക്ക് കസേരയിൽ ഇരുന്ന് നമസ്കരിക്കൽ അനുവദനീയമാണ്.

ജമാഅത്ത് നമസ്കാരം നടക്കുമ്പോൾ കസേരയിൽ ഇരുന്നു നമസ്കരിക്കുന്നവന്റെ നെഞ്ച് ഇതര നമസ്ക്കാരക്കാരുടെ നെഞ്ചിനോട് സമമാകുന്ന നിലയിൽ (ഇപ്രകാരം നബി (സ) തങ്ങൾ സ്വഹാബികളും നമസ്കാര സ്വഫിനെ ശരിയാക്കുമായിരുന്നു) ശരിയാക്കി (നേരേയാകുന്ന നിലയിൽ) കസേരയുടെ പുറകുകാൽ മറ്റുള്ളവർ നിൽക്കുന്ന സ്വഫിൽ വരുന്ന രൂപത്തിൽ ആക്കേണ്ടതാണ്.

നമസ്കാരകാരന് റുകൂഉം സുജൂദും അതിൻറെ ശരിയായ നിലയിൽ നിർവഹിക്കാൻ കഴിയുന്നില്ലെങ്കിൽ അവന് സാധിക്കുന്ന നിലയിൽ നിലത്തിരുന്നു കൊണ്ട് ആംഗ്യം കാണിച്ചു നമസ്കരിക്കുകയാണ് ചെയ്യേണ്ടത്, നിലത്ത് സുജൂദ് ചെയ്യാൻ കഴിയുന്നവൻ കസേരയിൽ ഇരുന്നു നമസ്കരിച്ചാൽ അവന്റെ നമസ്കാരം ശരിയാകില്ല. അതിനും കഴിയാതെ കസേരയിൽ ഇരുന്നു നമസ്കരിക്കുന്ന വ്യക്തി നമസ്കാരത്തിന്റെ എല്ലാ അമലുകളും ഇരുന്നുകൊണ്ട് ആംഗ്യം കാണിച്ചു നിർവഹിക്കേണ്ടതാണ്.

Nb : ആംഗ്യം കാണിച്ച് നമസ്കരിക്കുന്നവൻ സുജൂദ് നിർവഹിക്കുന്നതിന് വേണ്ടി പ്രത്യേകം എന്തെങ്കിലും പലക പോലുള്ള വസ്തുക്കൾ അതിൽ നെറ്റി വെച്ച് സുജൂദ് ചെയ്യുന്നതിന് വേണ്ടി തയ്യാറാക്കേണ്ടതില്ല. എന്നാൽ റുകൂഅ് ചെയ്യുന്നതിനേക്കാൾ തല താഴ്ത്തി സുജൂദിന് വേണ്ടി ആംഗ്യം കാണിക്കേണ്ടതാണ്.
..........................................................
കൂടുതൽ വിഷയങ്ങൾക്ക് വേണ്ടി താഴെ നൽകിയിരിക്കുന്ന ലിങ്ക് പരിശോധിക്കുക

https://daruliftakauzariyya.com/answer-details/231

الدر المختار مع رد المحتار (Vol: 2, Pg: 565-569)
تاتارخانية (Vol: 2, Pg: 667)
رواه أبو داود، والنسائي
کتاب الأصل المعروف بالمبسوط للشیباني، کتاب الطھارة والصلاة، باب صلاة المریض فی الفریضة (Vol: ۱, Pg: ۲۰۷)
المبسوط للسرخسي، کتاب الصلاة، باب صلاة المریض (Vol: ۱, Pg: ۲۱۳)
الاختیار لتعلیل المختار، کتاب الصلاة، باب صلاة المریض (Vol: ۱, Pg: ۱۰۳)
رد المحتار، کتاب الصلاة، باب صفة الصلاة، مطلب بحث القیام - مکتبة زکریا دیوبند (Vol: ۲, Pg: ۱۳۲)
والله أعلم بالصواب
Written by: DARUL IFTA
Checked & Approved by: Mufti Rajeeb Al Qasimi
Published by: Mufti Rajeeb Al Qasimi