സ്ത്രീകൾക്ക് സ്ഥാനാർഥി ആകാമോ?
സ്ത്രീകൾ പൊതു രംഗത്ത് ഇറങ്ങുന്നത് കൊണ്ട് ധാരാളം ദൂഷ്യങ്ങൾ ഉണ്ടാകും. എന്നാൽ നിലവിലെ ഇന്ത്യൻ സാഹചര്യത്തിൽ ധാരാളമായി മുസ്ലിമീങ്ങൾ അധിവസിക്കുന്ന പല പ്രദേശങ്ങളെയും ഭരണകുടം സ്ത്രീ സംവരണ പ്രദേശങ്ങളായി നിശ്ചയിച്ചിട്ടുണ്ട്. ആ സ്ഥലങ്ങളിൽ മുസ്ലിമീങ്ങളായ ആളുകൾ മൽസരിച്ചില്ലെങ്കിൽ സമൂഹത്തിനും സമുദായത്തിനും ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ഉണ്ടാക്കുന്ന ആളുകൾ അധികാരത്തിലേറുകയും അത് കാരണമായി ജനജീവിതം ദുസ്സഹമാവുകയും ചെയ്യും. ഇത്തരം സാഹചര്യങ്ങളിൽ
إذا تعارضت مفسدتان روعي أعظمهما ضررا بارتكاب أخفّهما
രണ്ടാലൊരു പ്രശ്നം അഭിമുഖീകരിക്കാതെ മറ്റ് വഴികൾ ഒന്നും ഇല്ലെങ്കിൽ അതിൽ ഏറ്റവും ഉപ്രദവം കുറഞ്ഞതിനെ സ്വീകരിക്കുക.
ഇത് പോലെയുള്ള പൊതു നിയമങ്ങളുടെ അടിസ്ഥാനത്തിൽ ഇസ്ലാമിക വിധിവിലക്കുകൾ കഴിവിന്റെ പരമാവധി പാലിച്ച് കൊണ്ട് സ്ത്രീകൾക്കും സ്ഥാനാർത്ഥിയായി മത്സരിക്കാവുന്നതാണ്.
തന്റെ പ്രദേശത്ത് മത്സരിക്കുന്ന സ്ഥാനാർത്ഥികളിൽ സമൂഹത്തിനും സമുദായത്തിനും ഏറ്റവും അഭികാമ്യമായത് സ്ത്രീ സ്ഥാനാർത്ഥിയാണെങ്കിൽ അവർക്ക് വോട്ട് ചെയ്യാവുന്നതുമാണ്.
NB: ഈ വിഷയത്തിൽ ഇന്ത്യയിലെ കർമ്മശാസ്ത്ര പണ്ഡിതന്മാരുടെ കൂട്ടാഴ്മയായ
all India fiqh academy യിലെ പണ്ഡിതന്മാരുടെ നിലപാടും , ദാറുൽ ഉലൂം ദയൂബന്ദിന്റെ ഫത്വയും മുകളിൽ പ്രസ്താവിച്ചത് പോലെയാണ്.
https://darulifta.info/f/e51
استفتاء: جبر و اکراہ کی حالت میں طلاق
Sep 18, 2026
അമുസ്ലിംകൾക്കും യാത്രക്കാർക്കും വേണ്ടി റമളാനിൽ ഹോട്ടൽ...
Jul 03, 2026
വ്യാജ ലേബൽ ഒട്ടിച്ച് കച്ചവടം ചെയ്യാമോ?
Jul 03, 2026
ജിദ്ദ വഴി ഉംറയ്ക്ക് പോകുമ്പോൾ ഇഹ്റാം എവിടെ നിന്ന്?
Jul 03, 2026