Darul Ifta Kauzariyya

അഖീക അറുക്കാൻ ഉള്ള അട്ടിൻ കുട്ടികളെ മറ്റൊരാളെ വളർത്താൻ ഏൽപിക്കാൻ കഴിയുമോ ?

Qu-Id: Q0354
Madhab: Hanafi
Date: 01-01-1970
Question:
എനിക്ക് രണ്ട് പെൺമക്കളുടെ അഖീക അറുക്കാൻ ഉണ്ട്. എൻ്റെ വീട്ടിൽ സ്ഥലം കുറവ് ഉണ്ട്. എൻ്റെ ഈ അവസ്ഥ മനസ്സിലാക്കി ഒരു കുടുംബം എന്നോട് ചോദിക്കുന്നു. നിങ്ങൾ ചെറിയ രണ്ട് അട്ടിൻ കുട്ടികളെ വാങ്ങി തന്നാൽ ഞങ്ങൾ അതിനെ വളർത്താം, എന്നാണോ നിങ്ങൾ അതിനെ അറുക്കുന്നത് അപ്പോൾ അതിൻ്റെ പകുതി ഇറച്ചി ഞങ്ങൾക്ക് തരണം. ഈ നിബന്ധന പ്രകാരം എനിക്ക് അവരുടെ അടുക്കൽ ആട് വാങ്ങി നൽകുകയും അറുക്കേണ്ട പ്രായം എത്തുമ്പോൾ അവയെ എൻ്റെ മക്കളുടെ പേരിൽ അറുക്കുകയാണെങ്കിൽ അതിൽ അവർക്ക് ഞാൻ എങ്ങിനെ ആണു പകുതി ഓഹരി നൽകുന്നത്. ആടിന് ആവശ്യമായ പുറത്ത് നിന്നും വാങ്ങേണ്ട ആഹാരവും മരുന്നും ഞാൻ തന്നെയാണ് ഉത്തരവാദിത്തം.

Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح

അഖീഖ അറുക്കാനുള്ള ആട്ടിൻകുട്ടികളെ വളർത്താൻ മറ്റൊരാളെ ഏൽപ്പിക്കാവുന്നതാണ് എന്നാൽ ഇതിനു പകരമായി ആ ആടിന്റെ തന്നെ പകുതി മാംസം വളർത്തുന്നതിന്റെ കൂലിയായി നിശ്ചയിക്കാൻ പാടില്ല. അങ്ങനെ പകുതി മാംസം കൂലിയായി നിശ്ചയിച്ച് അറുത്താൽ അറവ് ശരിയാക്കുന്നതല്ല. അഖീഖ എന്നത് ഹനഫി മദ്ഹബ്  അനുസരിച് സുന്നത്തായ ഒരു ഇബാദത്താണ്.

والله أعلم بالصواب
Written by: Anwar Navas Kousari
Checked & Approved by: Mufti Rajeeb Al Qasimi
Published by: Mufti Rajeeb Al Qasimi