Darul Ifta Kauzariyya

വീട് പണയത്തിന് കൊടുക്കൽ (ഒറ്റി) അനുവദനീയമാണോ?

Qu-Id: Q0629
Madhab: Hanafi
Date: 31-01-2024
Question:
ഇന്ന് സാധാരണ നടപ്പുള്ള പോലെ വീട് ഒറ്റിക്ക് (പണയത്തിന്) കൊടുക്കൽ അനുവദനീയമാണോ?

Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح

الجواب حامدا ومصليا
ഒറ്റി, നടപ്പു പണയം, എന്നിങ്ങനെയുള്ള പേരുകളിൽ ഇന്ന് നമ്മുടെ നാടുകളിൽ നിലനിൽക്കുന്ന വീട് പണയമായി നൽകുന്ന ഇടപാട് ഇസ്ലാം നിഷിദ്ധമാക്കിയ പലിശ ഉൾപ്പെട്ടതായതിനാൽ അനുവദനീയമല്ലാത്തതാണ്. വീടിന്റെ ഉടമയ്ക്ക് നിശ്ചിതകാലത്തേക്ക് വലിയൊരു തുക കടമായി നൽകുന്നതിന്റെ പ്രയോജനമായിട്ടാണ് വാടകയില്ലാതെ താമസത്തിനായി വീട് ലഭിക്കുന്നത്. ഇസ്ലാമിന്റെ കാഴ്ചപ്പാടിൽ കടത്തിന് പകരമായി ലഭിക്കുന്ന നിബന്ധന വെക്കപ്പെട്ട എല്ലാ പ്രയോജനങ്ങളും പലിശയാണ്.
എന്നാൽ ഈ ഇടപാടിലൂടെ വീടിന്റെ ഉടമയ്ക്ക് ലഭിക്കുന്ന പണം ഉപയോഗിച്ച് കൊണ്ട് എന്തെങ്കിലും കച്ചവടമോ മറ്റു ഇടപാടുകളോ നടത്തിയിട്ടുണ്ടെങ്കിൽ അതെല്ലാം ഹലാലായതും അനുവദനീയമായതുമാണ്. എന്നിരുന്നാലും ഉപരിസൂചിത പണയമിടപാടിൽ വിലക്കപ്പെട്ട പലിശയുടെ അംശം ഉൾപ്പെടുന്നതിനാൽ ഒരു മുസ്ലിം അതിൽ നിന്ന് എത്രയുംവേഗം ഒഴിവാകുകയും മേലിൽ ഇത്തരം ഇടപാടുകളിൽ ഏർപ്പെടാതിരിക്കുകയും ചെയ്യൽ നിർബന്ധമാണ്.
والله أعلم بالصواب

وفي الأشباه كل قرض جر نفعا حرام فكره للمرتهن سكنى المرهونة بإذن الراهن... (مطلب كل قرض جر نفعا حرام) (قَوْلُهُ فَكُرِهَ لِلْمُرْتَهِنِ إلَخْ) الَّذِي فِي رَهْنِ الْأَشْبَاهِ يُكْرَهُ لِلْمُرْتَهِنِ الِانْتِفَاعُ بِالرَّهْنِ إلَّا بِإِذْنِ الرَّاهِنِ اهـ سَائِحَانِيٌّ. قُلْت: وَهَذَا هُوَ الْمُوَافِقُ لِمَا سَيَذْكُرُهُ الْمُصَنِّفُ فِي أَوَّلِ كِتَابِ الرَّهْنِ وَقَالَ فِي الْمِنَحِ هُنَاكَ، وَعَنْ عَبْدِ اللَّهِ بْنِ مُحَمَّدِ بْنِ أَسْلَمَ السَّمَرْقَنْدِيِّ، وَكَانَ مِنْ كِبَارِ عُلَمَاءِ سَمَرْقَنْدَ إنَّهُ لَا يَحِلُّ لَهُ أَنْ يَنْتَفِعَ بِشَيْءٍ مِنْهُ بِوَجْهٍ مِنْ الْوُجُوهِ وَإِنْ أَذِنَ لَهُ الرَّاهِنُ، لِأَنَّهُ أَذِنَ لَهُ فِي الرِّبَا لِأَنَّهُ يَسْتَوْفِي دَيْنَهُ كَامِلًا فَتَبْقَى لَهُ الْمَنْفَعَةُ فَضْلًا، فَتَكُونُ رِبًا وَهَذَا أَمْرٌ عَظِيمٌ
الدر المختار مع حاشية ابن عابدين رد المحتار (Vol: ٧, Pg: ٣٩٥)
ورأى الحنفية والحنابلة في رواية راجحة والشعبي والثورى أنه ليس للراهن الإنتفاع بالمرهون بالسكنى أو الركوب أو الزراعة أو غير ذلك )
الدر المختار مع حاشية ابن عابدين رد المحتار (Vol: ١٠, Pg: ٨٤)
والله أعلم بالصواب
Written by: DARUL IFTA
Checked & Approved by: Mufti Rajeeb Al Qasimi
Published by: Mufti Rajeeb Al Qasimi