Darul Ifta Kauzariyya

ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നതിന് നിയമ വിധി എന്ത് ?

Qu-Id: Q0561
Madhab: Hanafi
Date: 04-04-2023
Question:
ഇന്ന് എല്ലാ ബിസിനസ് മേഖലകളിലും ക്രെഡിറ്റ് കാർഡിന്റെ ഉപയോഗം വ്യാപകമായിരിക്കുന്നു, ഫ്ലിപ്കാർട്ട് ആമസോൺ പോലുള്ള ഓൺലൈൻ ഷോപ്പിംഗ് വെബ്സൈറ്റുകളിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുള്ള പർച്ചേഴ്സിന് കൂടുതൽ ഓഫറുകൾ വാഗ്ദാനം ചെയ്യപ്പെടുന്ന ഈ സാഹചര്യത്തിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് കൊണ്ട് പണം ഇടപാട് നടത്തലും അതിലൂടെ ലഭ്യമാകുന്ന ഓഫറുകൾ സ്വീകരിക്കലും അനുവദനീയമാണോ ?

Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح

ഈ കാലത്ത് ക്രെഡിറ്റ് കാർഡിന്റെ ഉപയോഗം വളരെ വ്യാപകമായി കാണുന്നുണ്ട്, ആവശ്യക്കാർക്ക് ബാങ്ക് നിശ്ചയിക്കുന്ന കാലയളവിനുള്ളിൽ തന്നെ പലിശയില്ലാതെ തിരിച്ചടക്കാൻ കഴിയുമെന്ന് ഉറപ്പുണ്ടെങ്കിൽ, ക്രെഡിറ്റ് കാർഡ് ഉപയോഗിക്കൽ അനുവദനീയമാണ്.കൂടാതെ അത് മുഖേന ലഭിക്കുന്ന ഓഫറുകളും സ്വീകരിക്കാവുന്നതാണ്...
എന്നാൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചു പലിശ വരുന്ന രൂപത്തിലുള്ള യാതൊരു ഇടപാടുകളും അനുവദനീയമല്ല.

انما اجيز ذلك لحاجة عامة فان لم يتيسر الحصول على بطاقة الحسم الفوري ولا التعاقد مع مصدر البطاقة بان يسحب مبلغ الفاتورة من حساب الحامل، واشتدت الحاجة الي مثل هذه البطاقة, فالمرجوٌ انّ حاملها يعتبر معذورا في الدخول في هذا العقد ان شاء الله تعالي بعد اخذ جميع الاحتياطات اللازمة لان لا يلجأ الى دفع الفائدة الربوية
فقه البيوع (Vol: ١, Pg: ٤٥٠)
فالجائزة التي يقدمها مصدر البطاقة الى حاملها هي جائزة من قبل المقرض الى المستقرض فهو تبرّع محض لا قمار فيه ولا ربا
بحوث قضايا فقهيه معاصرة (Vol: ٢, Pg: ١٦٤)
والله أعلم بالصواب
Written by: Muhammed Husain | Student Darul Ifta
Checked & Approved by: Mufti Rajeeb Al Qasimi
Published by: Mufti Rajeeb Al Qasimi