Darul Ifta Kauzariyya

നിബന്ധന വെച്ച് ത്വലാഖ് പറഞ്ഞാൽ ഭാര്യ ത്വലാഖ് ആകുമോ ?

Qu-Id: Q0227
Madhab: Hanafi
Date: 01-01-1970
Question:
ബഹുമാന്യ പണ്ഡിതരെ, എൻ്റെ ഭാര്യയുമായി കഴിഞ്ഞ രാത്രിയിൽ ഉണ്ടായ ഒരു വഴക്കിൻ്റെ പേരിൽ ഇപ്രകാരം അവളോട് ഞാൻ പറഞ്ഞു
" നിൻ്റെ അവിഷ്യങ്ങൾ എന്നോട് നീ ചോതിച്ചില്ലെങ്കിൽ അന്ന് നീ തലാഖ് ചൊല്ലപ്പെട്ടവൾ ആണെന്ന് നീ മനസ്സിലാക്കി കൊള്ളുക ". ആവിഷ്യങ്ങൾ എന്നത് കൊണ്ടുള്ള ഉദ്ദേശം സാമ്പത്തിക ആവിശ്യം ആണെന്ന് എനിക്കും അവൾക്കും മനസ്സ് കൊണ്ട് അറിയാം, കാരണം ഈ പിണക്കത്തിന് കാരണമായ പ്രശ്നം ഇതുപോലെ ഒന്ന് ആയിരുന്നു, എൻ്റെ ചോദ്യം ഇതാണ് , എൻ്റെയും അവളുടെയും വിവാഹബന്ധം ഇപ്പൊൾ ഏത് അവസ്ഥയിൽ ആണ് ?

Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح

                                താങ്കളുടെ  ഭാര്യ മറ്റൊരാളോട് സാമ്പത്തികമായ സഹായം ചോദിക്കുമ്പോൾ തന്നെ ഒരു ത്വലാഖ് സംഭവിക്കും.ഇദ്ദയുടെ കാലാവധിയിൽ തന്നെ ഭാര്യയെ തിരിച്ചെടുക്കാവുന്നതാണ്.താങ്കളുടെ ഭാര്യക്ക് സാമ്പത്തികമായ  ആവശ്യങ്ങൾ വന്നിട്ട് മറ്റാരോടും ചോദിച്ചില്ലെങ്കിൽ ത്വലാഖ് സംഭവിക്കുകയില്ല

والله أعلم بالصواب
Written by: Anwar Navas Kousari
Checked & Approved by: Mufti Rajeeb Al Qasimi
Published by: Mufti Rajeeb Al Qasimi