Darul Ifta Kauzariyya

പെരുന്നാൾ ദിനങ്ങളിൽ പടക്കം പൊട്ടിക്കുന്നത് അനുവദനീയം ആണോ?

Qu-Id: Q0138
Madhab: General/Other
Date: 01-01-1970
Question:
പെരുന്നാൾ ദിനങ്ങളിൽ പടക്കം, കമ്പിത്തിരി ഇവ കത്തികുത്തിനെ കുറിച്ച് പണ്ഡിതന്മാരുടെ അഭിപ്രായം എന്താണ്?

Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح

പെരുന്നാൾ ആഘോഷം എങ്ങനെയായിരിക്കണമെന്ന് ഇസ്ലാം വ്യക്തമായി പറയുന്നുണ്ട്. പടക്കം പൊട്ടിക്കൽ പോലുള്ള കാര്യങ്ങൾ ഇസ്ലാം അനുവദിക്കുന്നില്ല, അത് ദുർവ്യയവും ഇതര സമുദായങ്ങളുടെ ആചാരങ്ങളിൽ പെട്ടതും ആണ്. ആയതിനാൽ പടക്കം പൊട്ടിക്കൽ പോലുള്ള ധൂർത്തുകൾ ഹറാമാണ്. ധൂർത്തടിക്കുന്ന വരെ ശൈത്താൻറെ സഹോദരങ്ങൾ എന്നാണ് ഇസ്ലാം വിശേഷിപ്പിക്കുന്നത്. ആരെങ്കിലും മറ്റുള്ള സമുദ്ധയങ്ങളോട് സാദൃശ്യം കാണിച്ചാൽ അവരിൽ പെട്ടവൻ ആകുമെന്ന് നബി തങ്ങൾ സല്ലല്ലാഹു അലൈഹിവസല്ലം അരുളിയിരിക്കുന്നു .

والله أعلم بالصواب
Written by: Mufti Abdul Hakkim
Checked & Approved by: Mufti Rajeeb Al Qasimi
Published by: Mufti Rajeeb Al Qasimi