Darul Ifta Kauzariyya

ഇഞ്ചക്ഷൻ എടുത്താൽ നോമ്പ് മുറിയുമോ? 

Qu-Id: Q0113
Madhab: Hanafi
Date: 01-01-1970
Question:
ഇഞ്ചക്ഷൻ എടുത്താൽ നോമ്പ് മുറിയുമോ? 

Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح

മനുഷ്യശരീരത്തിലെ സ്വാഭാവിക ദ്വാരങ്ങൾ മുഖേന തലച്ചോറിലേക്കോ വയറിലേക്കോ എന്തെങ്കിലും പ്രവേശിക്കുകയോ അല്ലെങ്കിൽ താൽക്കാലികമായി ഉണ്ടാക്കപ്പെട്ട ദ്വാരങ്ങൾ മുഖേന നേരിട്ട് വയറിലേക്ക് എന്തെങ്കിലും പ്രവേശിക്കുകയോ ചെയ്യുമ്പോഴാണ് നോമ്പ് മുറിയുന്നത്.  ഇഞ്ചക്ഷൻ മുഖേന മരുന്ന് ഉള്ളിൽ കടക്കുന്നത്  ഞരമ്പുകളിലൂടെയായതിനാൽ  നോമ്പ് മുറിയുകയില്ല.

والله أعلم بالصواب
Written by: Mufti Abdul Hakkim
Checked & Approved by: Mufti Rajeeb Al Qasimi
Published by: Mufti Rajeeb Al Qasimi