Darul Ifta Kauzariyya

ലോക്ക് ഡൗണിൽ പെരുന്നാൾ നിസ്കാരം വീട്ടിൽ നിർവഹിക്കാമോ?

Qu-Id: Q0130
Madhab: Hanafi
Date: 01-01-1970
Question:
ലോക്ക് ഡൗണിൽ പെരുന്നാൾ നിസ്കാരം വീട്ടിൽ നിർവഹിക്കാമോ?

Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح

ഇന്ന് ലോകം കടന്നു പോയിക്കൊണ്ടിരിക്കുന്നത് മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത പ്രതിസന്ധികളിലൂടെ യാണ്. ഈ സന്ദർഭത്തിൽ പെരുന്നാൾ നമസ്കാരം പ്രാധാന്യമർഹിക്കുന്ന ഒരു വിഷയമാണ്.ജുമുഅയുടെ നിബന്ധനകൾ തന്നെയാണ് പെരുന്നാൾ നമസ്കാരത്തിൻറെ നിബന്ധനയായി വരുന്നതെങ്കിലും ജുമുഅ നഷ്ടപ്പെട്ടാൽ പകരം ളുഹർ ഉണ്ട് പെരുന്നാൾ നമസ്കാരം നഷ്ടപ്പെട്ടാൽ അതിന് പകരം നമസ്കാരം ഇല്ല എന്നത് അത് ഈ വിഷയത്തിന് ഗൗരവം കൂട്ടുന്നുണ്ട്.

നിലവിലെ സാഹചര്യത്തിൽ പള്ളികളും ആരാധനാലയങ്ങളും ഒന്നും സുരക്ഷാക്രമീകരണങ്ങളും മുൻകരുതലുകളും പാലിച്ചുകൊണ്ട് പോലും ആളുകൾ  ഒരുമിച്ചു കൂടുന്ന തരത്തിൽ തുറന്നു കിട്ടുക ഒരുനിലക്കും സാധ്യമല്ലെങ്കിൽ ഹനഫീ മദ്ഹബ് അനുസരിച്ച് ജുമുഅ നമസ്കാരം നിർബന്ധമായ,  പുരുഷന്മാർ പെരുന്നാൾ നമസ്കാരം
വീടുകളിലും മറ്റും നമസ്കരിക്കുകയാണ് വേണ്ടത്.  ചെറു ചെറു സംഘങ്ങളായി തിരിഞ്ഞ് സൗകര്യമുള്ള പല പലസ്ഥലങ്ങളിലായി( വീട് മറ്റ് സൗകര്യ  സ്ഥലങ്ങൾ)  ഒരുമിച്ചുകൂടി   പെരുന്നാളിന്റെ  രണ്ട് റക്അത്ത് നമസ്കാരംപൂർത്തീകരിക്കുക (ഹനഫി മദ്ഹബ് അനുസരിച്ച് സ്ത്രീകൾക്ക് പെരുന്നാൾ നമസ്കാരം നിർബന്ധമില്ല എങ്കിലും വീടുകളിൽ പുരുഷന്മാരുടെ നമസ്കാരത്തിൽ അവർക്ക് പങ്കെടുക്കാവുന്നതാണ്).
(و شرط لافتراضها) تسعة تختص بها................ (و ذكورة) محققة
قوله:(محققة) ذكره فى النهر بحثا لإخراج الخنثى المشكل ، ونقله الشيخ إسماعيل البرجندى : قبل معاملتهبالأضر تقتضى وجوبها عليه. أقول فيه نظر ، بل تقتضى عدم خروجه إلى مجامع الرجال ولذا لا تجب على المرأة ، فافهم.
(الدر المختارمع رد المحتار------3/27)
(البحر الرائق----3/262)

പെരുന്നാൾ നമസ്കാരത്തിന് ഖുതുബ നിർവ്വഹിക്കൽ സുന്നത്ത് മാത്രമേ ഉള്ളൂ അതുകൊണ്ട് പ്രത്യേക സാഹചര്യം കണക്കിലെടുത്ത്, അധികസമയം ഒരുമിച്ച് ഇരിക്കൽ തടസ്സം ഉണ്ടെങ്കിൽ ഖുത്ബ ഉപേക്ഷിക്കാവുന്നതാണ്.
ഓതാൻ സൗകര്യമുണ്ടെങ്കിൽ  അധികം ദീർഘിപ്പിക്കാതെ ചെറിയ രൂപത്തിൽ ഓതാവുന്നതാണ്. ഓതിയാൽ സുന്നത്തിന്റെ പ്രതിഫലം കിട്ടും.
(تجب صلاتها) فى الأصح(على من تجب عليه الجمعة بشرائطها ) المتقدمة (سوى الخطبة)فإنها سنة بعدها.
قوله(بشرائطها) متعلقة بتجب الأول و الضمير راجع الجمعة شمل شرائط الوجوب وشرائط الصحة،
(رد المحتار-------3/45,46)
(البحر الرائق--2/276

അതുപോലെ  പെരുന്നാൾ നമസ്കാരത്തിന് നിശ്ചിത എണ്ണം ആളുകൾ ജമാഅത്തിന് ഉണ്ടായിരിക്കണമെന്നും നിബന്ധനയില്ല. ഇമാമിനോടൊപ്പം ഒരാൾ മാത്രം ആയിരുന്നാലും മതിയാകുന്നതാണ്. എത്രപേർക്കാണോ സാഹചര്യമനുസരിച്ച് ഒരു സ്ഥലത്ത് ഒരുമിച്ചു കൂടാൻ  പറ്റുന്നത് അത്രയും ആളുകൾ ഒരുമിച്ചുകൂടി നമസ്കരിക്കാവുന്നതാണ്.
قلت: وفي امامة البحرأن الجماعة فى العيد تسن على القول بسنيتها و تجب على القول بوجوبها اه‍. و ظاهره أنها غير شرط على القول بالسنية، لكن صرح بعده بأنها شرط لصحتها على كل من القولين :أي فتكون شرطا لصحة الاتيان بها على وجه السنة  و إلا كانت نفلا مطلقا .تأمل . لكن اعترض ط ما ذكره المصنف  بأن الجمعة من شرائطها الجماعة التى هي جمع ، والواحد هنا مع الإمام جماعة كما فى النهر 
(رد المحتار مع الدر المختار -----------3/46)
(الفقه الميسر----
(و تؤدى بمصر ) واحد (بمواضع) كثيرة (اتفاقا)
(رد المحتار مع الدر المختار----3/59

എവിടെയാണോ പെരുന്നാൾ  നമസ്കാരം നിർവഹിക്കുന്നത് അവിടെ   നമസ്കരിക്കാൻ വരുന്നതിൽ നിന്നും ആരെയും തടയാത്ത രൂപത്തിൽ അവിടേക്കുള്ള വാതിലുകൾ തുറന്നിടുക. ഇത് പൊതു അനുവാദമുണ്ട് എന്ന് കാണിക്കുവാൻ വേണ്ടിയാണ്, എന്നാൽ നിശ്ചിത സ്ഥലത്ത്  ആരെയൊക്കെ കൂട്ടിയാണോ നമസ്കരിക്കാൻ ഉദ്ദേശിക്കുന്നത് അവരെ അല്ലാതെ മറ്റാരെയും പരസ്യമായി അറിയിക്കാതിരിക്കുക. 
(فقهى مقالات مع حوالة الكتب الفقهية المعتبرة---31--38 ,ഭാഗം4)

മേൽ പറയപ്പെട്ട പ്രകാരം പെരുന്നാൾ നമസ്കാരത്തിന് സാധിക്കാത്തവർ പ്രതിഫലത്തെ ആഗ്രഹിച്ചുകൊണ്ട്صلاة الضحى പോലെ നാല് റക്അത്ത്(രണ്ട് രണ്ട് റക്അത്തുകൾ വീതം) നമസ്കരിക്കുക.
فإن عجز صلى أربعا كالضحى
قوله: (صلى أربعا كالضحى)أي استحبابا كما فى القهستانى وليس هذا قضاء لأنه ليس على كيفيتها ط.
(الدر المختار مع رد المحتار---3/59)
قلت: وهي صلاة الضحى كما فى الحالية عن الخانية ، فقوله تبعا للبدائع " كالضحى" معناه أنه لا يكبر فيها للزوائد مثل العيد. تأمل 
(الدر المختار مع رد المحتار---3/59)
(البحر الرائق--2/284)

 ان فسدت بخروج الوقت أو فاتت عن وقتها مع الامام سقطت ، و لایقضیہا عندنا و قال الشافعی یصلیها وحدها کما یصلی الامام یکبر فیها تکبیرات العید و الصحیح قولنا لأن الصلاة بہذہ الصفة ما عرفت قربة الا بفعل رسول للہ ﷺ کالجمعة ورسول للہ ﷺ ما فعلها الا بالجماعة کالجمعة ، فلایجوز ادائها الا بتلک الصفة و لانها مختصة بشرائط یتعذر تحصلیها فی القضاء فلا تقضی کالجمعة و یصلی اربعا مثل صلاة الضحی ان شاء لانها اذا فاتت لا یمکن تدارکها بالقضاء لفقد الشرائط فلو صلی الضحی لینال الثواب کان حسنا لکن لا یجب لعدم دلیل الوجوب ( بدائع الصنائع ۱/۲۷۹)

البحر الرائق__


പെരുന്നാൾ നിസ്കാരത്തിൻറെ രൂപം 
 
വാജിബായ രണ്ട് റക്അത്ത് പെരുന്നാൾ നമസ്കാരം അല്ലാഹുവിനു വേണ്ടി നമസ്കരിക്കുന്നു എന്ന് നീയത്ത് ചെയ്ത്
തക്ബീറതുൽ ഇഹ്റാം പറഞ്ഞ്  കൈ കെട്ടി സനാഅ് ഓതിയതിന് ശേഷം രണ്ടു പ്രാവശ്യം തക്ബീർ പറഞ്ഞു കൈകൾ ഉയർത്തി താഴ്ത്തി ഇടുക. മൂന്നാമത്തെ തക്ബീർ പറഞ്ഞു കൈ കെട്ടി ഫാത്തിഹയും സൂറത്തും ഓതുക. റുകൂഉം  സുജൂദും കഴിഞ്ഞ് രണ്ടാമത്തെ റക്അത്തിലെ ഫാതിഹയും സൂറത്തും ഓതിയതിനുശേഷം മൂന്നു പ്രാവശ്യം തക്ബീർ പറഞ്ഞ് കൈകളുയർത്തി താഴ്ത്തിയിടുക. നാലാമത്തെ തക്ബീർ പറഞ്ഞ് റുകൂഇലേക്ക്‌ പോകുക. ശേഷം സാധാരണ പോലെ നമസ്കാരം പൂർത്തീകരിക്കുക.
 
 പെരുന്നാൾ നമസ്കാരത്തിൻറെ ഖുതുബ 

ഒന്നാമത്തെ ഖുതുബ
اللّہُ اَکْبَرُ،اللّہُ اَکْبَر،اللّہُ اَکْبَر،اللّہُ اَکْبَر،اللّہُ اَکْبَر،اللّہُ اَکْبَر،اللّہُ اَکْبَر،اللّہُ اَکْبَر،اللّہُ اَکْبَر․اَلْحَمْدُلِلّہِ رَبِّ العَالَمِینَ وَ الصَّلاةُ وَ السَّلامُ عَلی سَیِّدِنَامُحَمَّدٍخَاتَمِ النَبِیینَ و عَلیَ آلِہِ وَاَصْحَابِہِ أجْمَعِینَ۔أمّا بَعْدُ!فَقَدْ قَالَ اللّہُ تَعَالَی: قَدْ أَفْلَحَ مَن تَزَکَّی ․ وَذَکَرَ اسْمَ رَبِّہِ فَصَلّی․ بَلْ تُؤْثِرُونَ الْحَیَاةَ الدُّنْیَا ․وَالْآخِرَةُ خَیْْرٌ وَأَبْقَی ․ إِنَّ ہَذَا لَفِیْ الصُّحُفِ الْأُولَی․ صُحُفِ إِبْرَاہِیْمَ وَمُوسَی․وَقَالَ رَسُوْلُ اللّہُﷺ:اِنَّ لِکُلِّ قَوْمٍ عِیْداً وَہَذَا عِیْدُنَا۔بَارَکَ اللّہُ لَنَا وَلَکُمْ فِی القُرْآنِ العَظِیْمِ وَ نَفَعَنَا وَ اِیّاکُمْ بِہَدْیِ سِیِّدِ المُرْسَلِینَ

രണ്ടാമത്തെ ഖുതുബ

اللّہُ اَکْبَرُ،اللّہُ اَکْبَر،اللّہُ اَکْبَر،اللّہُ اَکْبَر،اللّہُ اَکْبَر،اللّہُ اَکْبَر،اللّہُ اَکْبَر،اَلْحَمْدُ لِلّہِ نَحْمَدُہُ وَ نَسْتَعِینُہُ وَ نَسْتَغْفِرُہُ وَ نُوٴْمِنُ بِہِ وَ نَتَوَکَّلُ عَلَیْہِ وَنَعُوذُبِاللَہِ مِنْ شُرُورِأنْفُسِنَا وَ مِنْ سَیِّأتِ أعْمَاْلِنَا،وَ نَشْہَدُأنْ لَا اِلہَ اِلاّ اللّہُ وَ نَشْہَدُأنَّ مُحَمّداًرَسُوْلَ اللَہِﷺوَعَلَی آلِہِ وَصَحْبِہِ وَ بَارَکَ وَ سَلَّمَ۔أمَّا بَعْدُ!قَالَ رَسُوْلُ اللّہِﷺزَکَاةُالفِطْرِطُہْرَةٌلِلصَائِمِ مِنَ اللَغْوِوَالرَّفَثِ وَطُعْمَةٌ لِلمَسَاکِینِ أو کَمَا قَالَ عَلَیْہِ السَّلَا مُ وَقَالَ  تَعَالی:َإِنَّ اللّہَ یَأْمُرُ بِالْعَدْلِ وَالإِحْسَانِ وَإِیْتَاء ذِیْ الْقُرْبَی وَیَنْہَی عَنِ الْفَحْشَاء وَالْمُنکَرِ وَالْبَغْیِ یَعِظُکُمْ لَعَلَّکُمْ تَذَکَّرُون۔وَلَذِکْرُاللّہِ اَکْبَرُ۔

 സാഹചര്യങ്ങൾക്ക് അനുസൃതമായി മാസ്ക് പോലുള്ള ഉള്ള സുരക്ഷാ ക്രമീകരണങ്ങളും മുൻകരുതലുകളും കൃത്യമായി പാലിക്കുക.

والله أعلم بالصواب
Written by: DARUL IFTA
Checked & Approved by: Mufti Rajeeb Al Qasimi
Published by: Mufti Rajeeb Al Qasimi