Darul Ifta Kauzariyya

നമസ്‌കാരത്തിന് മാത്രം ഫാൻ ഓൺ ചെയ്യുന്ന പള്ളി കമ്മിറ്റിക്കാരുടെ പതിവ് അനുവദനീയം ആണോ?

Qu-Id: Q0121
Madhab: General/Other
Date: 01-01-1970
Question:
    നമസ്‌കാരത്തിന് മാത്രം ഫാൻ ഓൺ ചെയ്യുന്ന പള്ളി കമ്മിറ്റിക്കാരുടെ പതിവ് അനുവദനീയം ആണോ? ഇബാദത് ചെയ്യാൻ വരുന്നവരെ ഫാൻ ഉപയോഗിക്കുന്നതിൽ നിന്ന് തടുക്കാമോ?

Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح

നിസ്കാരത്തിന് മാത്രം ഫാൻ ഓൺ ചെയ്യുന്ന പള്ളിക്കമ്മറ്റിക്കാരുടെ പതിവ് അനുവദനീയമാണോ? ഇബാദത്ത് ചെയ്യാൻ വരുന്നവരെ ഫാൻ ഉപയോഗിക്കുന്നതിൽ നിന്നും തടുക്കാമോ?

 

الجواب حامدا ومصليا.......

വാഖിഫിന്റെ ഉദ്ദേശം അനുസരിച്ചു മാത്രമെ വഖ്ഫ് ചെയ്യപ്പെട്ടവസ്തുക്കൾ ഉപയോഗിക്കാവൂ. നമ്മുടെ നാടുകളിൽ ജനങ്ങൾ സാധാരണ സ്പോൻസർ ചെയ്തും, എല്ലാവരും ചേർന്ന് പിരിവിട്ടുമാണ് ഫാൻ, ലൈറ്റ് മുതലായവ വാങ്ങിക്കുന്നത്. പള്ളിയുടെ ആവശ്യങ്ങൾക്ക് എന്ന് മാത്രമെ എല്ലാവരും ഈ സന്ദർഭത്തിൽ കരുതുകയും ചെയ്യുകയുള്ളൂ. ജമാഅത്തിന് മാത്രം എന്ന ഉദ്ദേശം വെക്കാറില്ല. അത്തരം പള്ളികളിൽ ഫാൻ ഉപയോഗം എല്ലാവർക്കും എപ്പോഴും അനുവദിക്കേണ്ടതാണ്. ഇബാദത്തിനായി വരുന്നവരെ അതിൽ നിന്നും തടയരുത്. അതിനോടൊപ്പം അനാവശ്യ ഉപയോഗം തടയാൻ പരിപാലകർ സംവിധാനം ഏർപ്പെടുത്തേണ്ടതുമാണ്.

 

الله أعلم بالصواب

والله أعلم بالصواب
Written by: Mufti Shafeeq
Checked & Approved by: Mufti Rajeeb Al Qasimi
Published by: Mufti Rajeeb Al Qasimi