Darul Ifta Kauzariyya

മൃഗങ്ങളുടെ കാഷ്ടം കലർന്നിട്ടുണ്ടെങ്കിൽ വെള്ളത്തിൻറെ നിയമം എന്താണ്?

Qu-Id: Q0271
Madhab: Shafii
Date: 01-01-1970
Question:
പകുതി നിറഞ്ഞ കുളത്തിൽ മൃഗങ്ങളുടെ കാഷ്ടം കലർന്നിട്ടുണ്ടെങ്കിൽ വെള്ളത്തിൻറെ നിയമം എന്താണ്?
അത് വുളൂ എടുക്കാനും മറ്റും ഉപയോഗിക്കാമോ ?

Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح

കുളത്തിലെ വെള്ളം 2 ഖുല്ലത്ത് (200 ltr ) വെള്ളത്തിനേക്കാൾ  കുറവുള്ള അവസ്ഥയിലാണ് നജസ് കലർന്നത് എങ്കിൽ ആ വെള്ളം നജസാക്കുന്നതാണ്. എന്നാൽ രണ്ട് കുല്ലത്തിനേക്കാൾ കൂടുതൽ ഉള്ള അവസ്ഥയിലാണ് നജസ് കലർന്നത് എങ്കിൽ  ആ വെള്ളത്തിന്റെ മണത്തിനോ രുചിക്കോ നിറത്തിനോ മാറ്റം വന്നിട്ടില്ലെങ്കിൽ ആ വെള്ളം നജസാവുകയില്ല.

والله أعلم بالصواب
Written by: Rafiyudheen
Checked & Approved by: Mufti Rajeeb Al Qasimi
Published by: Mufti Rajeeb Al Qasimi