മരിച്ചു പോയ പിതാവിൻറെഖളാ ഉള്ള നമസ്കാരത്തിനും നോമ്പിനും പ്രതിവിധി ഉണ്ടോ?
حامدا ومصليا أما بعد ,
ചോദ്യം : മരിച്ചു പോയ പിതാവിന്റെ ഖളാ ആയ നമസ്കാരത്തിനും നോമ്പിനും പ്രതിവിധി ഉണ്ടോ
ഉത്തരം : മരണപ്പെട്ടു പോയ ആളുടെ ഖളാ ആയിട്ടുള്ള നമസ്കാരം, നോമ്പ് തുടങ്ങിയവ നിർവഹിക്കുവാൻ മറ്റൊരാൾക്ക് സാധ്യമല്ല (1) എന്നാൽ മക്കൾക്ക് തങ്ങളുടെ മാതാപിതാക്കളുടെ ഖളാ ആയിട്ടുള്ള നമസ്കാരത്തിനും നോമ്പിനും പ്രായശ്ചിത്ത പരിഹാരം നിർവഹിക്കുവാൻ സാധ്യമാണ് അത് സ്വീകരിക്കപ്പെടുകയും ചെയ്യും
നമസ്കാരവും നോമ്പും ഖളാഅ് ആയിട്ടുള്ള വ്യക്തി അവകൾക്ക് പകരമായിട്ട് ഫിദിയ കൊടുക്കാൻ മരണത്തിനു മുമ്പ് വസിയ്യത്ത് ചെയ്യൽ നിർബന്ധമാണ് വസീയ്യത് ചെയ്തില്ലെങ്കിൽ തെറ്റുകാരനായി മാറുന്നതാണ് (2)
വസിയ്യത്ത് ചെയ്തിട്ടുണ്ടെങ്കിൽ അനന്തരാവകാശികൾ മരിച്ച വ്യക്തിയുടെ കബറടക്ക ആവശ്യങ്ങൾക്കു വേണ്ടിയുള്ള മുഴുവൻ ചെലവുകൾക്ക് ശേഷം ബാക്കിയാകുന്നതിൽ നിന്നും വസിയ്യത്തുമായി ബന്ധപ്പെട്ട കൊണ്ടുള്ള മൂന്നിലൊന്നിൽ നിന്നും നിസ്കാരത്തിന്റെയും നോമ്പിന്റെയും ഫിദിയ വീട്ടേണ്ടതാണ് (3)
മരിച്ച വ്യക്തി വസിയ്യത്ത് ചെയ്യാതിരിക്കുകയും അദ്ദേഹത്തിന് സമ്പാദ്യം ഒന്നുമില്ലാതിരിക്കുകയും ചെയ്യുന്ന സന്ദർഭത്തിൽ അനന്തരാവകാശി തന്റെ മരണപ്പെട്ടുപോയ വ്യക്തിക്കു വേണ്ടി ഫിദിയ നൽകിയാൽ അല്ലാഹുവിൻറെ കരുണയാൽ സ്വീകരിക്കപ്പെടാൻ സാധ്യതയുണ്ട് (4)
ഫിദിയയുടെ രൂപം
ഒരു നോമ്പിന് പകരമായി നൽകേണ്ട ഫിദിയ സ്വദഖതുൽ ഫിത്റിന് തുല്യമാണ് അതായത് 1.632 കിലോ തൂക്കം വരുന്ന ഗോതമ്പോ, 3.264 കിലോ ഈത്തപ്പഴമോ അല്ലെങ്കിൽ ഇവയിലേതെങ്കിലും ഒന്നിന്റെ വിലയോ നൽകണം. അതനുസരിച്ചുകൊണ്ട് നഷ്ടപ്പെട്ടുപോയ നോമ്പുകൾ കണക്കുകൂട്ടി നൽകണം (5)
നമസ്കാരത്തിന്റെ ഫിദിയ
ഇപ്രകാരം തന്നെയാണ് നമസ്കാരത്തിനും ഫിദിയ നൽകേണ്ടത് (6)
ഒരു വഖത് നമസ്കാരത്തിന് പകരമായി 1.632കിലോ ഗോതമ്പോ 3.264 കിലോ ഈത്തപ്പഴമോ അല്ലെങ്കിൽ ഇവയിലേതെങ്കിലും ഒന്നിന്റെ വിലയോ നൽകണം. മരിച്ച ആളുടെ എത്ര നമസ്കാരങ്ങൾ നഷ്ടപ്പെട്ടുവോ, അതിന് ഓരോ നമസ്കാരത്തിന് പകരമായും മേൽ തൂക്കം ഫിദിയ കണക്കാക്കി നൽകേണ്ടതാണ്
പ്രത്യേകമായി ശ്രദ്ധിക്കാനുള്ളത് വിത്റിന്റെയും കൂടി നൽകേണ്ടതാണ് (7)
അഞ്ചു വഖത് ഫറളും ഒരു വാജിബ് വിത്റും (ഒരു ദിവസം ആറു നമസ്കാരം 6 * 1.632 = 9.800) ഇതനുസരിച്ച് നഷ്ടപ്പെട്ട ദിവസങ്ങളിലെ കണക്കാക്കി കൊടുക്കുക
ഇനി അനന്തരാവകാശിയുടെ കൈയ്യിൽ നൽകുവാനുള്ള അത്രയും സമ്പത്ത് ഇല്ലായെങ്കിൽ സാധിക്കുന്ന രൂപത്തിൽ അല്പാല്പമായി നൽകലും മതിയാകുന്നതാണ്.
استفتاء: جبر و اکراہ کی حالت میں طلاق
Sep 18, 2026
അമുസ്ലിംകൾക്കും യാത്രക്കാർക്കും വേണ്ടി റമളാനിൽ ഹോട്ടൽ...
Jul 03, 2026
വ്യാജ ലേബൽ ഒട്ടിച്ച് കച്ചവടം ചെയ്യാമോ?
Jul 03, 2026
ജിദ്ദ വഴി ഉംറയ്ക്ക് പോകുമ്പോൾ ഇഹ്റാം എവിടെ നിന്ന്?
Jul 03, 2026