Darul Ifta Kauzariyya

ഇസ്ലാമിക കാലിഗ്രാഫി ആർട്ടിൽ ഖുർആൻഎഴുതുന്നതിനും വിൽക്കുന്നതിനുമുള്ളവിധികൾഎന്താണ് ?

Qu-Id: Q0132
Madhab: Shafii
Date: 01-01-1970
Question:
ഇസ്ലാമിക കാലിഗ്രഫി ആർട്ടിൽ ഖുർആൻ ആയത്തുകൾ എഴുതുന്നതും അത് ആവശ്യക്കാർക്ക് വിൽക്കുന്നതും അനുവദനീയമാണോ?

Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح

ഖുർആൻ ആയത്തുകൾ പകർത്തുമ്പോൾ ലിപി ഉസ്മാനീ മുസ്ഹഫുകളോട് യോജിച്ചതായിരിക്കണം. 

ഈ രീതിയിൽ തയ്യാറാക്കപ്പെട്ട കാലിഗ്രാഫി തയ്യാറാക്കലും അത് വിൽക്കലും അനുവദനീയമാണ്.
ഇന്നുപയോഗിക്കുന്ന മുസ്ഹഫുകൾ എല്ലാം തന്നെ ഉസ്മാനി ലിപി അനുസരിച്ച് എഴുതപ്പെട്ടവയാണ്.

" اطلس خط " എന്ന ഗ്രന്ഥത്തിൽ ഉസ്മാനീ മുസ്ഹഫ്കളിലെ മുഴുവൻ ലിപികളെയും ഒരുമിച്ചു കൂട്ടിയിട്ടുണ്ട്.

والله أعلم بالصواب
Written by: Mufti Abdul Hakkim
Checked & Approved by: Mufti Rajeeb Al Qasimi
Published by: Mufti Rajeeb Al Qasimi