ഫിത്ർ സക്കാത്ത് ആര്, ആർക്ക്, എപ്പോൾ കൊടുക്കണം ?
2) ആർക്കാണ് നൽകേണ്ടത്?
3) ഏത് സമയത്താണ് കൊടുക്കേണ്ടത്?
1) ഒരു കുടുംബത്തിൽ കുടുംബനാഥനും തൻറെ ആശ്രിതരായിട്ടുള്ള എല്ലാവരുടെ പേരിലും ഫിത്ർ സക്കാത്ത് ഒരു സാഅ (2400 ഗ്രാം) വീതം ഭക്ഷ്യധാന്യം ഫിത്ർ സക്കാത്ത് ആയി നൽകേണ്ടത്. സൂക്ഷ്മതക്കു വേണ്ടി 2500 gm നൽകൽ നല്ലതാണ്. നമ്മുടെ നാട്ടിൽ അരിയാണ് നൽകേണ്ടത്. വീട്ടിലെ ഓരോ വ്യക്തിയുടെ പേരിലും ഫിത്ർ സക്കാത്ത് നൽകേണ്ടതാണ്. പ്രായപൂർത്തിയായ മുതിർന്ന മക്കളെ സംബന്ധിച്ചിടത്തോളം അവരാണ് അവരുടെ ഫിത്ർ സക്കാത്ത് നൽകേണ്ടത്. എന്നാൽ അവരുടെ അനുവാദത്തോടെ പിതാവിനോ കുടുംബനാഥനോ നൽകാവുന്നതാണ്.
2) ഫിത്ർ സക്കാത്ത് നൽകേണ്ടത് സക്കാത്തിന് അർഹനായ ആളുകൾക്ക് തന്നെയാണ്.
അതായത് ഫക്കീർ ( സാമ്പത്തികമായി തീരെ നിവർത്തി ഇല്ലാത്തവർ), മിസ്കീൻ (തന്റെ ചിലവിനു ആവശ്യമായ തുക സമ്പാദിക്കാൻ കഴിവില്ലാത്തവർ), പുതുമുസ്ലീങ്ങൾ, കടക്കാർ തുടങ്ങിയവർ.
3) ഫിത്ർ സക്കാത്ത് കൊടുക്കൽ നിർബന്ധമാക്കുന്നത് ശവ്വാലിന്റെ പിറ ദർശനമുണ്ടായത് മുതലാണ്, അതായത് റമദാൻ പൂർത്തിയായത് തൊട്ടാണ്. റമദാൻ തുടക്കം മുതലേ ഫിത്ർ സക്കാത്ത് നേരത്തെ തന്നെ കൊടുക്കുന്നതിനു വിരോധമില്ല. പെരുന്നാൾ നമസ്കാരത്തിന് മുൻപെങ്കിലും ഫിത്ർ സക്കാത്ത് നൽകലാണ് ഏറ്റവും ശ്രേഷ്ഠമായ രൂപം. പെരുന്നാൾ ദിവസം മഗ്‌രിബിന് ശേഷം പിന്തിക്കുന്നത് ഹറാം ആണ്.
استفتاء: جبر و اکراہ کی حالت میں طلاق
Sep 18, 2026
അമുസ്ലിംകൾക്കും യാത്രക്കാർക്കും വേണ്ടി റമളാനിൽ ഹോട്ടൽ...
Jul 03, 2026
വ്യാജ ലേബൽ ഒട്ടിച്ച് കച്ചവടം ചെയ്യാമോ?
Jul 03, 2026
ജിദ്ദ വഴി ഉംറയ്ക്ക് പോകുമ്പോൾ ഇഹ്റാം എവിടെ നിന്ന്?
Jul 03, 2026