Darul Ifta Kauzariyya

ഹനഫീ മദ്ഹബ് കാരന്റെ ളുഹർ എപ്പോൾ ആണ് ഖളാ ആകുന്നത് ?

Qu-Id: Q0347
Madhab: Hanafi
Date: 01-01-1970
Question:
യാത്രക്കിടയിൽ  അത്യാവശ്യ ഘട്ടത്തിൽ ശാഫി പള്ളിയിൽ ഒരു ഹനഫിക്കാരൻ ളുഹ്ർ നിസ്‌ക്കരിച്ചു കൊണ്ടിരിക്കുമ്പോൾ ഷാഫി പള്ളിയിൽ അസർ ബാങ്ക് കൊടുത്താൽ ഹനഫിക്ക് ആ നമസ്ക്കാരം ഖളാ ആവുമോ ? ഹനഫീ മദ്ഹബ് കാരന്റെ ളുഹർ എപ്പോൾ ആണ് ഖളാ ആകുന്നത് ?

Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح

ഷാഫി പള്ളിയിൽ അസർ ബാങ്ക് കൊടുത്തതിന്റെ പേരിൽ ഹനഫി മദ്ഹബ്കാരന്റെ ളുഹർ ഖളാ ആവുകയില്ല. ഹനഫി മദ്ഹബ്കാരന്റെ ളുഹറിന്റെ സമയം ഒരു വസ്തുവിന്റെ നിഴൽ അതിന്റെ 2  ഇരട്ടി ആകുന്നത് വരെയാണ്, അപ്പോൾ മാത്രമേ ളുഹർ ഖളാ ആവുകയുള്ളു.

والله أعلم بالصواب
Written by: Anwar Binkhalid
Checked & Approved by: Mufti Rajeeb Al Qasimi
Published by: Mufti Rajeeb Al Qasimi