Islamic Query Detail
വിദ്യാഭ്യാസമേഖലയിൽ ഇസ്‌ലാം മുന്നോട്ടു വെക്കുന്ന നിർദ്ദേശം ആൺകുട്ടികളെ പുരുഷ അധ്യാപകരും പെൺകുട്ടികളെ സ്ത്രീ അധ്യാപകരും പഠിപ്പിക്കുക എന്നതാണ്. കാരണം ആൺ പെൺ ഇടകലരലും കൂടിക്കാഴ്ചകളും മറ്റും തെറ്റിൽ അകപ്പെടാനുള്ള സാധ്യതകളെ ഊട്ടിയുറപ്പിക്കുന്ന കാര്യങ്ങളാണ്. തെറ്റിൽ നിന്ന് മാത്രമല്ല, തെറ്റിൽ അകപ്പെടാൻ ഇടയുള്ള മുഴുവൻ സാധ്യതകളിൽ നിന്നുകൂടി ഒഴിവായി നിൽക്കുവാനാണ് ഇസ്ലാം മുസ്‌ലിമിനോട് നിർദ്ദേശിക്കുന്നത്. ആയതിനാൽ വിദ്യാഭ്യാസത്തിന് വേണ്ടി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഇത്തരം വെവ്വേറെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കേണ്ടത് മുസ്‌ലിം സമൂഹത്തിൻറെ പൊതു ബാധ്യതയാണ്.
എന്നാൽ ഇന്നത്തെ സാഹചര്യത്തിൽ അത്തരം പ്രത്യേക വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിലവിൽ ഇല്ലാത്തതിനാലും വിദ്യാഭ്യാസം അത്യാവശ്യമായ കാര്യമായതിനാലും അങ്ങേയറ്റം സൂക്ഷ്മത പുലർത്തിക്കൊണ്ടും, തെറ്റില്ലകപ്പെടുമെന്ന ഭയം ഇല്ലാതിരിക്കുക, മുഖം, മുൻകൈ എന്നിവിടങ്ങളിലേക്ക് മാത്രം നോക്കുക, കൊഞ്ചിക്കുഴഞ്ഞ് സംസാരിക്കാതെ ഉറച്ച ശബ്ദത്തിൽ പരുഷമായി സംസാരിക്കുക, തനിച്ചാകാതിരിക്കുക, മുതലായ തെറ്റിൽ അകപ്പെടാനിടയുള്ള സകല സാഹചര്യങ്ങളും ഒഴിവാക്കിക്കൊണ്ടും സ്ത്രീകളായ അധ്യാപകരെ പഠനാവശ്യങ്ങൾക്ക് വേണ്ടി അത്യാവശ്യ സന്ദർഭങ്ങളിൽ ഈ നിബന്ധനകൾ പാലിച്ചുകൊണ്ട് സംശയനിവാരണം നടത്തൽ അനുവദനീയമാണ്.
استفتاء: جبر و اکراہ کی حالت میں طلاق
Sep 18, 2026
അമുസ്ലിംകൾക്കും യാത്രക്കാർക്കും വേണ്ടി റമളാനിൽ ഹോട്ടൽ...
Jul 03, 2026
വ്യാജ ലേബൽ ഒട്ടിച്ച് കച്ചവടം ചെയ്യാമോ?
Jul 03, 2026
ജിദ്ദ വഴി ഉംറയ്ക്ക് പോകുമ്പോൾ ഇഹ്റാം എവിടെ നിന്ന്?
Jul 03, 2026
Ludo കളിക്കുന്നത് ഹറാം ആണോ ? മൊബൈൽ ഗെയിമിങ്ങിൻ്റെ വിധി...
Jul 01, 2026