വാഹനം CC ക്ക് എടുക്കാൻ അനുവാദം ഉണ്ടോ
ഇന്ന് പല വ്യക്തികളും വാഹനങ്ങൾ സിസിക്ക് എടുക്കാറുണ്ട് അതായത് വാഹനത്തിൻറെ വില മുഴുവനും ഒന്നിച്ചു നൽകാൻ കഴിയാത്ത കാരണത്താൽ തവണകളായി അടച്ചു തീർക്കുന്നു.
ഉദാ : ഒരു കമ്പനി വാഹനത്തിന് വില നിശ്ചയിക്കുന്നത് പത്ത് ലക്ഷം രൂപയാണ് എന്ന് സങ്കൽപ്പിക്കുക അത്രയും തുക ഒന്നിച്ചു നൽകാൻ ഉപഭോക്താവിന് കഴിയാത്തകാരണത്താൽ ഉപഭോക്താവ് finance option തിരഞ്ഞെടുക്കുന്നു അഥവാ വാഹന വിലയായ 10 ലക്ഷം രൂപ finance കമ്പനി showroom ന് കൊടുക്കുന്നു പിന്നീട് finance കമ്പനിക്ക് ഉപഭോക്താവ് ഒരു നിശ്ചിത amount വെച്ച് നിശ്ചിത വർഷംവരെ അടച്ചു തീർക്കുന്നു .
അങ്ങനെ വരുമ്പോൾ finance കമ്പനി വാഹന വിലയായി നൽകിയ പത്ത് ലക്ഷത്തേക്കാൾ കൂടുതൽ തുക ഉപഭോക്താവിൽ നിന്നും പലിശ എന്ന നിലയിൽ ഈടാക്കുന്നു. ഇന്ന് അധികം നടക്കുന്ന ഇടപാടുകൾ ഈ രീതിയിലാണ്. ഇത് ഇസ്ലാം നിരോധിച്ചിരിക്കുന്ന പലിശ ആയതിനാൽ ഹറാമാണ് .
Nb: ഇന്ന് ചില പ്രമുഖ കമ്പനികൾ നേരിട്ട് മേൽപ്പറഞ്ഞ അതെ രൂപത്തിൽ വാഹനം finance ന് കൊടുക്കാറുണ്ട് ഇതും ശരീഅത്തിൽ അനുവദനീയമല്ല . എന്നാൽ ഇനി ഒരു വ്യക്തി തൻറെ നിത്യാവശ്യങ്ങൾക്കായി വാഹനം ഉപയോഗിക്കാൻ നിർബന്ധിതനാണ്, അല്ലെങ്കിൽ ready cash നൽകി വാഹനം വാങ്ങാൻ കഴിയും പക്ഷേ ഒറ്റയടിക്ക് ഇത്രയും വലിയ amount നൽകുന്ന കാരണത്താൽ നിയമപരമായി ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുമെന്ന് ഭയപ്പെട്ടാൽ കമ്പനികൾ നേരിട്ട് finance നൽകുന്ന രീതി സ്വീകരിച്ചുകൊണ്ട് ആദ്യം കമ്പനി മാനേജറുമായി സംസാരിച്ച് വാഹനം finance ന് നൽകുമ്പോൾ വരുന്ന additional amount ചേർത്ത് ആദ്യമേ വാഹന വിലയായി നിശ്ചയിച്ച് വാഹനം വാങ്ങാവുന്നതാണ് .
കമ്പനിയിൽ നിന്ന് നേരിട്ടല്ലാതെ വേറെ finance കമ്പനികളിൽ നിന്നാണ് E M I ലൂടെ വാഹനം വാങ്ങുന്നത് എങ്കിൽ ഉപഭോക്താവ് finance മാനേജറുമായി സംസാരിച്ച് വാഹനം ആദ്യം മാനേജർ വാങ്ങുക , എന്നിട്ട് വാഹനം മാനേജർക്ക് delivery ആയതിനു ശേഷം finance രീതിയിൽ വാങ്ങുമ്പോൾ വരുന്ന additional amount കൂടി വാഹന വിലയായി നിശ്ചയിച്ച് , എല്ലാ amount ഉും തെറ്റാതെ അടക്കാൻ കഴിയും എന്ന് ഉറപ്പുണ്ടെങ്കിൽ മാനേജറും അത്യാവശ്യ ക്കാരനായ ഉപഭോക്താവും വാക്കാൽ സമ്മതിച്ച് മാനേജറിൽ നിന്ന് വാഹനം വാങ്ങാവുന്നതാണ്.
എന്നാൽ രണ്ട് രൂപത്തിലും അതുമായി ബന്ധപ്പെട്ട രേഖകളെല്ലാം തന്നെ finance ഇടപാട് എന്ന നിലയിൽ ആണെങ്കിൽ തന്നെയും فقهاء (കർമശാസ്ത്ര പണ്ഡിത മഹത്തുക്കൾ) കളുടെ അടുക്കൽ രേഖകളേക്കാൾ വാക്കുകൾക്കാണ് സ്ഥാനം എന്നതുകൊണ്ട് ഇത് തടസ്സമാകില്ല.
استفتاء: جبر و اکراہ کی حالت میں طلاق
Sep 18, 2026
അമുസ്ലിംകൾക്കും യാത്രക്കാർക്കും വേണ്ടി റമളാനിൽ ഹോട്ടൽ...
Jul 03, 2026
വ്യാജ ലേബൽ ഒട്ടിച്ച് കച്ചവടം ചെയ്യാമോ?
Jul 03, 2026
ജിദ്ദ വഴി ഉംറയ്ക്ക് പോകുമ്പോൾ ഇഹ്റാം എവിടെ നിന്ന്?
Jul 03, 2026