Darul Ifta Kauzariyya

അഗതി മന്ദിരത്തിലെ ചിലവിന് സകാത്ത് പണം ഉപയോഗിക്കാൻഅനുവാദം ഉണ്ടോ ?

Qu-Id: Q0294
Madhab: Shafii
Date: 01-01-1970
Question:
ഒരു വ്യക്തി തന്റെ സക്കാത്ത് അഗതിമന്ദിരത്തിൽ താമസിക്കുന്ന സകാത്തിന് അർഹനായ വ്യക്തിയുടെ ചിലവിലേക്ക് ഉപയോഗിക്കാനായി നടത്തിപ്പുകാരനെ ഏൽപ്പിക്കുന്നു. നടത്തിപ്പുകാർ സ്ഥാപനത്തിലെ അഗതികളുടെ ഭക്ഷണത്തിന്റെ ആവശ്യത്തിലേക്കായി ഈ തുക പൊതുവായി വിനിയോഗിച്ചാൽ ഭക്ഷണം കഴിക്കുന്നവരിൽ സക്കാത്തിന് അർഹതയില്ലാത്തവരായ അഗതികളും അഗതിമന്ദിരത്തിലെ ജീവനക്കാരും ഉണ്ടായിരിക്കെ സക്കാത്ത് ദാതാവിന്റെ സക്കാത്ത് പൂർത്തിയാകുമോ?.

Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح

-മേൽപ്പറഞ്ഞ രീതിയിൽ സക്കാത്ത് വീടുകയില്ല . എന്നാൽ ഒരു വ്യക്തിയെ അഗതിമന്ദിരത്തിൽ ചേർക്കുന്ന സന്ദർഭത്തിൽ തന്നെ നടത്തിപ്പുകാർ 'ഞങ്ങൾ താങ്കളുടെ സക്കാത്തിന്റെ തുക വാങ്ങി അത് താങ്കളുടെ ആവശ്യങ്ങൾക്കായി ചിലവാക്കുന്നതാണ് ' എന്ന് ആ വ്യക്തിയിൽ നിന്നും എഴുതി വാങ്ങുകയാണെങ്കിൽ അയാളുടെ സക്കാത്ത് വീടുന്നതാണ്.

والله أعلم بالصواب
Written by: Mufti Abdul Hakkim
Checked & Approved by: Mufti Rajeeb Al Qasimi
Published by: Mufti Rajeeb Al Qasimi