Darul Ifta Kauzariyya

ഒരു തലാഖ് ചൊല്ലി പിരിയുന്നതിൻ്റെ വിധി എന്താണ് ?

Qu-Id: Q0297
Madhab: Shafii
Date: 01-01-1970
Question:
ഞാൻ എൻറെ മുൻ ഭാര്യയായിരുന്ന (വീട്ട് പേര്) (പിതാവിന്റെ പേര്) മകൾ (സ്ത്രീയുടെ പേര്) (തിയതി) തീയതിയിൽ അനിവാര്യമായ കാര്യങ്ങളാൽ പല മധ്യസ്ഥകൾക്കും ശേഷം (സാക്ഷികളുടെ പേരുകൾ) എന്നിവരെ സാക്ഷികളാക്കി ഒരു ത്വലാഖ് ചൊല്ലി ബന്ധം വേർപ്പെടുത്തിയിട്ടുള്ളതും ഇതുവരെ തിരിച്ചെടുക്കാത്തതുമാണ്. നിലവിൽ ഞാനും (സ്ത്രീയുടെ പേര്) തമ്മിലുള്ള ബന്ധത്തിന്റെ അവസ്ഥ എന്താണെന്ന് അറിയാൻ താല്പര്യപ്പെടുന്നു. ?

Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح

താങ്കളുടെ മുൻ ഭാര്യയുടെ ഇദ്ദ കഴിയുന്ന പക്ഷം (ത്വലാഖ് ചൊല്ലുമ്പോൾ ഗർഭിണി ആയിരുന്നെങ്കിൽ പ്രസവത്തോട് കൂടി , ഗർഭിണി അല്ലായിരുന്നെങ്കിൽ മൂന്ന് ശുദ്ധികാലം കഴിയുന്നതോടുകൂടി ) താങ്കളും അവരും അന്യ സ്ത്രീ പുരുഷൻമാർ ആയിത്തീർന്നു. ഇനി അവർക്ക് താങ്കളെയോ താങ്കൾ അല്ലാത്ത മറ്റു പുരുഷൻമാരെയോ വിവാഹം കഴിക്കാവുന്നതാണ്.

والله أعلم بالصواب
Written by: Mufti Mohammed Adil Al Kauzari
Checked & Approved by: Al Usthad Abdul Samad Al Kauzari
Published by: Al Usthad Abdul Samad Al Kauzari