ഒരു സ്ത്രീക്ക് സംശയ രോഗിയായ ഭർത്താവിൽ നിന്നുമുള്ള മോചനം ഏത് രൂപത്തിൽ സാധിക്കും?
- ആ സ്ത്രീയെ ഭർത്താവിന്റെ അനുവാദം ഇല്ലാതെ വീട്ടിൽ കൊണ്ട് നിർത്താൻ അനുവാദം ഉണ്ടോ? ഭർത്താവിൽ നിന്നും വിവാഹ മോചനം നേടാൻ ഭാര്യക്ക് അനുവാദം ഉണ്ടോ കുട്ടികളെ കൂടെ കൊണ്ടു വന്നിട്ട് ഭർത്താവിന്റെ വീട്ടിൽ അല്ലാതെ മാറി താമസിക്കാൻ അനുവാദം ഉണ്ടോ?
മേൽ പറയപ്പെട്ട ഭാര്യ ഭർത്താക്കന്മാർക്കിടയിൽ ഒരുമിച്ച് മുന്നോട്ട് ജീവിക്കാൻ പറ്റാത്ത നിലയിലുള്ള പ്രശ്നം ഉള്ളതിന്റെ പേരിൽ ഭാര്യ തന്റെ ഭർത്താവിന് മോചനദ്രവ്യം നൽകാമെന്ന വ്യവസ്ഥയിൽ വിവാഹബന്ധം ഒഴിവാക്കിത്തരാൻ അദ്ദേഹത്തോട് ആവശ്യപെടാവുന്നതാണ്. ഇതിന് ശരീഅത്തിന്റെ ഭാഷയിൽ ഖുൽഅ് (خلع) എന്ന് പറയുന്നു.
എന്നാൽ ഭർത്താവ് ഖുൽഅ് ചെയ്യാൻ തയ്യാറല്ലായെങ്കിൽ അവൾക്ക് ഏതെങ്കിലും ദാറുൽ ഖളായെയോ അല്ലെങ്കിൽ ശരീഅത്ത് നിയമങ്ങളെ കുറിച്ച് അറിവുള്ള പണ്ഡിതന്മാർ അടങ്ങിയ കമ്മിറ്റിയെയോ സമീപിക്കുകയും, ഭാര്യാ ഭർത്താക്കന്മാർക്ക് തീർത്തും യോജിച്ചു പോകാൻ പറ്റില്ലെന്ന് കമ്മിറ്റിക്ക് ബോധ്യപ്പെടുന്ന പക്ഷം മാലിക്കി മദ്ഹബനുസരിച്ച് ആ മദ്ഹബിലെ നിബന്ധനകളെ പാലിച്ചുകൊണ്ട് ഈ വിവാഹ ബന്ധം ആ കമ്മറ്റിക്ക് വേർപെടുത്താവുന്നതാണ്. ഇപ്രകാരം വിവാഹബന്ധം വേർപെടുത്തുന്നതിന് ഫസ്ഖ് (فسخ) എന്ന് പറയുന്നു.
ഫസ്ഖ് നടന്ന ശേഷം സ്ത്രീ ഇദ്ദ (عدة) അനുഷ്ഠിക്കണം. ഭർത്താവിൻറെ വീട്ടിൽ തന്നെയാണ് ഇദ്ദ (عدة) അനുഷ്ഠിക്കേണ്ടത്, അത് സാധിക്കാതെ വന്നാൽ തന്റെ വീട്ടിലേക്ക് പോയി അവിടെ ഇദ്ദ (عدة) അനുഷ്ഠിക്കാവുന്നതാണ്.
استفتاء: جبر و اکراہ کی حالت میں طلاق
Sep 18, 2026
അമുസ്ലിംകൾക്കും യാത്രക്കാർക്കും വേണ്ടി റമളാനിൽ ഹോട്ടൽ...
Jul 03, 2026
വ്യാജ ലേബൽ ഒട്ടിച്ച് കച്ചവടം ചെയ്യാമോ?
Jul 03, 2026
ജിദ്ദ വഴി ഉംറയ്ക്ക് പോകുമ്പോൾ ഇഹ്റാം എവിടെ നിന്ന്?
Jul 03, 2026