നോമ്പ്കാരൻ ഹിജാമ ചെയ്താൽ ചെയ്തവന്റെയും ചെയ്യപ്പെട്ടവന്റെയും നോമ്പ് മുറിയുമോ..?
നോമ്പ്കാരൻ ഹിജാമ ചെയ്താൽ ചികിത്സകന്റെയും, ചെയ്യപ്പെട്ടവന്റെയും നോമ്പ് മുറിയും എന്ന് (മിഷ്കാത്തുൽ മസാബീഹ് 2012, 2017, സുനൻ അബീ ദാവൂദ് 2375, മുവത്വ മാലിക് 780, ബുഖാരി 1940, ഇബ്നു മാജ 1749,1750) എന്നീ ഹദീസുകൾ സൂചിപ്പിക്കുന്നു.
എന്നാൽ നോമ്പ് മുറിയുകയില്ല എന്ന് (ബുലൂഗുൽ മറാം 665, സുനൻ അബീ ദാവൂദ് 2376, മുവത്വ മാലിക് 665, ഇബ്നു മാജ 752) ഹദീസുകളും സൂചിപ്പിക്കുന്നു. മേൽപ്രസ്താവിച്ച 2 വിഭാഗം ഹദീസുകളുടെയും അടിസ്ഥാനത്തിൽ നോമ്പ്കാരൻ ഹിജാമ ചെയ്താൽ ചികിത്സകന്റെയും രോഗിയുടെയും നോമ്പ് മുറിയുമോ..?
നോമ്പ്കാരൻ ഹിജാമ ചെയ്യേണ്ട ഉത്തമ സമയവും രീതിയും ഏതാണ്..? വിശദമായ മറുപടി പ്രതീക്ഷിക്കുന്നു
നോമ്പുകാരനായിരിക്കെ ഹിജാമ ചെയ്യുന്നതിൽ കുഴപ്പമില്ല. എങ്കിലും ക്ഷീണം വരാൻ സാധ്യതയുള്ളതിന്റെ പേരിൽ ഹിജാമ ചെയ്യാതിരിക്കൽ മുസ്തഹബ്ബാണ്.
മേൽപ്പറഞ്ഞ രണ്ട് ഹദീസുകളെ താരതമ്യപഠനം നടത്തി പണ്ഡിതർ രണ്ട് അഭിപ്രായമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഒന്ന് : നോമ്പുകാരൻ ഹിജാമ ചെയ്താൽ ചികിത്സകന്റെയും ചെയ്യപ്പെട്ടവന്റെയും നോമ്പ് മുറിയും എന്ന നിയമം നിലവിലുണ്ടായിരുന്നു, എന്നാൽ "നോമ്പ് മുറിയില്ല" എന്ന് സൂചിപ്പിക്കുന്ന ഹദീസുകൾ മുഖേന ആ നിയമം അസ്ഥിരപ്പെടുകയുണ്ടായി.
രണ്ട് : നോമ്പ് മുറിയും എന്ന് സൂചിപ്പിച്ചിട്ടുള്ള ഹദീസ് പരദൂഷണം പറഞ്ഞുകൊണ്ട് ഹിജാമ ചെയ്തുകൊണ്ടിരുന്ന രണ്ട് ആളുകളെ കുറിച്ചാണ്. അഥവാ പരദൂഷണം കാരണമായി അവരുടെ നോമ്പിന്റെ പ്രതിഫലം നഷ്ടപ്പെട്ടിരിക്കുന്നു എന്നാണ് ഹദീസിന്റെ ആശയം .
നോമ്പുകാരന് ഹിജാമ ചെയ്യാൻ പ്രത്യേക സമയമില്ല, ഹിജാമ കാരണമായി ക്ഷീണം നേരിടുമെന്നുണ്ടെങ്കിൽ ഹിജാമ ചെയ്യൽ കറാഹത്താണ് .
استفتاء: جبر و اکراہ کی حالت میں طلاق
Sep 18, 2026
അമുസ്ലിംകൾക്കും യാത്രക്കാർക്കും വേണ്ടി റമളാനിൽ ഹോട്ടൽ...
Jul 03, 2026
വ്യാജ ലേബൽ ഒട്ടിച്ച് കച്ചവടം ചെയ്യാമോ?
Jul 03, 2026
ജിദ്ദ വഴി ഉംറയ്ക്ക് പോകുമ്പോൾ ഇഹ്റാം എവിടെ നിന്ന്?
Jul 03, 2026