തറാവീഹ് 20 റകഅത്ത് ആണോ?
തറാവീഹ് നമസ്കാരം 20 റക്അത് ആകുന്നു.
مقدار التراويح عند اصحابنا والشافعي رحمه الله تعالى ما روى الحسن عن ابي حنيفه رحمه الله قال القيام في شهر رمضان سنة لا ينبغي تركها يصلي اهل كل مسجد في مسجدهم كل ليلة سوى الوتر عشرين ركعة خمس ترويحات بعشر تسليمات يسلم في كل ركعتين
الفتاوى الهندية (١/٢٣٤)
◾20 റകഅത്ത് ആകുന്നു എന്നതിന് തെളിവുകൾ താഴെ കൊടുക്കുന്നു
ഇബ്നു അബ്ബാസ് (റ)പറയുന്നു : നബി (സ) റമളാൻ മാസത്തിൽ 20 റകഅത്ത് തറാവീഹും വിത്റും നമസ്കരിക്കുമായിരുന്നു.
(التعليق الحسن ٢/٥٦)
സാഹിബ് ബിനു യസീദ് (റ) പറയുന്നു: ഞങ്ങൾ ഉമർ (റ) ൻ്റെ കാലത്ത് ഇരുപത് റക്അത്ത് തറാവീഹും വിത്റും നമസ്കരിക്കുമായിരുന്നു
التعليق الحسن (٢/٢٥٤)
അബ്ദുൽ അസീസ് ബ്നു റഫീഅ് (റ) പറയുന്നു:ഉബയ്യുബ്നു കഅ്ബ് (റ) റമദാൻ മാസത്തിൽ ഇരുപത് റക്അത്ത് തറാവീഹും മൂന്ന് റക്അത് വിത്റുംജനങ്ങൾക്ക് ഇമാമായി നിന്ന് നമസ്കരിക്കുമായിരുന്നു.
(اثار السنن: ٢/٥٥)
അബുൽഹസനാഅ (റ) പറയുന്നു അലി (റ) ഒരു വ്യക്തിയോട് 20 റക്അത്ത് തറാവീഹ് ജനങ്ങൾക്ക് ഇമാമായി നിന്ന് നമസ്കരിക്കാൻ കൽപ്പിച്ചു.
(كنز العمال ٤/٢٨٤)
അഅമശ് (റ) പറയുന്നു ഇബ്നുമസ്ഊദ്(റ) 20 റക്അത്ത് തറാവീഹും 3 റകഅത് വിത്റും നമസ്കരിക്കുമായിരുന്നു
(قيام الليل: ص٩٠)
മേൽപറയപ്പെട്ട ഹദീസുകളുടെ അടിസ്ഥാനത്തിൽ നബി(സ)യും സ്വഹാബത്തും 20 റക്അത്ത് തറാവീഹ് നമസ്കരിച്ചതായി നമുക്ക് മനസ്സിലാക്കാം
◾ഇനി ശാരീരിക പ്രയാസങ്ങൾ ഉള്ളവർ തങ്ങളാൽ കഴിയുന്ന രൂപത്തിൽ തറയിൽ ഇരുന്നോ അതിന് കഴിയാത്തവർ കസേരയിലിരുന്നോ 20 പൂർത്തിയാക്കി നമസ്കരിക്കുക
اذا عجز المريض عن القيام صلى قاعدا يركع ويسجد، هاكذا في الهداية واصح الأقاويل في تفصيل العجز ان يلحقه بالقيام ضرر وعليه الفتوى
(الفتاوى الهندية:١/١٣٦)
◾ഇനി അതിനും കഴിയാത്തവർ തങ്ങളെ കൊണ്ട് സാധിക്കുന്ന രൂപത്തിൽ 8/10/12 റക്അത്തുകൾ നമസ്കരിക്കുക
استفتاء: جبر و اکراہ کی حالت میں طلاق
Sep 18, 2026
അമുസ്ലിംകൾക്കും യാത്രക്കാർക്കും വേണ്ടി റമളാനിൽ ഹോട്ടൽ...
Jul 03, 2026
വ്യാജ ലേബൽ ഒട്ടിച്ച് കച്ചവടം ചെയ്യാമോ?
Jul 03, 2026
ജിദ്ദ വഴി ഉംറയ്ക്ക് പോകുമ്പോൾ ഇഹ്റാം എവിടെ നിന്ന്?
Jul 03, 2026