കല്യാണത്തിന് ഫോട്ടോ, വീഡിയോസ് എടുക്കൽ എന്താണ് വിധി?
ആധുനിക സംവിധാനങ്ങളായ ഡിജിറ്റൽ ക്യാമറയിലും മൊബൈലിലും മറ്റും ഫോട്ടോ എടുക്കുന്നതുമായി ബന്ധപ്പെട്ട് പണ്ഡിതർക്കിടയിൽ അഭിപ്രായ വ്യത്യാസം നിലനിൽക്കുന്നുണ്ട്. ചിലർ അഭിപ്രായപ്പെടുന്നത് ഹറാമാണ് എന്നാണ്. മറ്റു ചിലർ പറയുന്നത് ഇവ ഉപയോഗിച്ച് എടുക്കുന്ന ചിത്രങ്ങൾക്ക് സ്ഥായിയായ രൂപമോ ഭാവമോ ഇല്ലാത്തതിനാൽ ഈ ചിത്രങ്ങളെ ഹദീസിൽ തടയപ്പെട്ട تصوير (രൂപം നിർമ്മിക്കൽ) ന്റെ ഗണത്തിൽ പെടുത്താൻ കഴിയില്ല എന്നാണ്. ആയതിനാൽ ക്യാമറയിലും മൊബൈലിലും മറ്റും എടുക്കുന്ന ഫോട്ടോ Film, Frame പോലുള്ളവയിലേക്ക് പകർത്താത്തിടത്തോളം അനുവദനീയമാണ്.
എന്നാൽ Film, Frame പോലുള്ളവയിലേക്ക് പകർത്തുകയാണെങ്കിൽ തീർത്തും ഹറാം തന്നെയാണ്. ഹദീസിൽ തടയപ്പെട്ട تصوير ന്റെ ഗണത്തിൽ പെടുകയും ചെയ്യും. എന്നിരുന്നാലും സർക്കാരുമായി ബന്ധപ്പെട്ട Passport, Aadhar പോലുള്ള നിർബന്ധിത സാഹചര്യങ്ങളിൽ ഇതിന് അനുമതി നൽകപ്പെട്ടിട്ടുണ്ട്. لأن مواضع الضرورة مستثناة من الحرمة كما في تناول الميتة. (فتح الملهم)
എന്നാൽ ഇന്ന് കണ്ടുവരുന്ന കല്ല്യാണങ്ങൾക്കും മറ്റ് ഫംഗ്ഷനുകൾക്കും മൊബൈലും മറ്റു ഡിജിറ്റൽ ക്യാമറകളും ഉപയോഗിച്ചുള്ള ഫോട്ടോ വീഡിയോസ് എടുക്കുന്നതും പ്രചരിപ്പിക്കുന്നതും നിഷിദ്ധമായ കാഴ്ചകളിലേക്കും മറ്റു പല അപകടങ്ങളിലേക്കും കൊണ്ടെത്തിക്കുന്നു. കാരണം അതിലൂടെ അന്യ സ്ത്രീകളുമായി കൂടിക്കലരുക, അവരെ കാണുക, അനാവശ്യമായി പൈസ പാഴാക്കുക തുടങ്ങിയ പല ഹറാമായ പ്രവർത്തികളും ചെയ്യേണ്ടിവരുന്നു. ആയതിനാൽ ഇത് അനുവദനീയമല്ല .
استفتاء: جبر و اکراہ کی حالت میں طلاق
Sep 18, 2026
അമുസ്ലിംകൾക്കും യാത്രക്കാർക്കും വേണ്ടി റമളാനിൽ ഹോട്ടൽ...
Jul 03, 2026
വ്യാജ ലേബൽ ഒട്ടിച്ച് കച്ചവടം ചെയ്യാമോ?
Jul 03, 2026
ജിദ്ദ വഴി ഉംറയ്ക്ക് പോകുമ്പോൾ ഇഹ്റാം എവിടെ നിന്ന്?
Jul 03, 2026