Darul Ifta Kauzariyya

Online trading business

Qu-Id: Q0206
Madhab: Shafii
Date: 09-05-2022
Question:
ഇക്കാലത്ത് ഒരുപാട് ഓൺലൈൻ ട്രേഡിങ്ങ് കമ്പനികളുണ്ട്(നമ്മൾ അതിൽ ചെറിയൊരു തുക ഇൻവെസ്റ്റ് ചെയ്യുന്നു അവർ അത് ഉപയോഗിച്ച് കച്ചവടം ചെയ്യുകയും നിശ്ചിതകാലത്തേക്ക് ലാഭം തരികയും ചെയ്യുന്നു ) ഇസ്ലാമിക വീക്ഷണത്തിൽ എന്താണ് ഇതിൻറെ പ്രതിവിധി?????? ക്രിപ്റ്റോ കറൻസി ഇന്ത്യയിൽ നിലവിൽ ഇല്ലാത്ത ഒരു പണമിടപാട് ആണ് മറ്റ് യൂറോപ്യൻ രാജ്യങ്ങളിൽ സുലഭമായി നടന്നുവരുന്നു ഇന്ത്യയിൽ അത് വാങ്ങുകയും ഉപയോഗിക്കുകയും ചെയ്യുന്നതിന് എന്താണ് ഇസ്ലാമിക വിധി വിധി ???????

Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح

ഒന്നാമത്തെ ചോദ്യത്തിന് ഉത്തരം

Online trading പലതരത്തിലുണ്ട് ഇവയിൽ ചിലത് ഹലാലും  ചിലത് ഹറാമുമാണ് . ചോദ്യത്തിൽ ഏത് രീതിയിലുള്ള Trading  ആണെന്ന് വ്യക്തമല്ലാത്തതിനാൽ ക്ലിപ്തമായ ഒരു ഉത്തരം നൽകാൻ സാധിക്കില്ല .

രണ്ടാമത്തെ ചോദ്യത്തിന് ഉത്തരം

ഒരു രാജ്യത്ത് ഉപയോഗിക്കുന്ന നാണയങ്ങൾക്കും കറൻസികൾക്കും മൂല്യം ലഭിച്ചിരുന്നത് അതിൻറെ പുറകിൽ നിക്ഷേപിക്കുന്ന സ്വർണത്തേയും വെള്ളിയേയും അടിസ്ഥാനപ്പെടുത്തിയായിരുന്നു.

എന്നാൽ ഇന്ന് രാജ്യത്തിൻ്റെ കറൻസികളുടെ നിക്ഷേപമായി കണക്കാക്കുന്നത് ആ രാജ്യത്തിൻറെ ആകെ സ്വത്തിൻ്റെയും സേവനങ്ങളുടെയും അടിസ്ഥാനത്തിലാണ്. ഈ നിലയിൽ നിക്ഷേപങ്ങൾ ഉണ്ടെങ്കിൽ മാത്രമേ ആ കറൻസിക്ക് മൂല്യമുണ്ടാകുകയൊള്ളൂ. എന്നാൽ ഇന്ന് നിലവിലുള്ള cryptocurrency യും അതിൻ്റെ വിഭാഗങ്ങളായ Bitcoin, onecoin, Morris coin തുടങ്ങിയവകൾ എല്ലാം തന്നെ De Centralize ആണ് അഥവാ അതിന് ഒരു government ൻ്റെയോ ഒരു Authority യുടെ നിയന്ത്രണമോ, അവയുടെ അംഗീകാരമോ ലഭിച്ചിട്ടില്ല .

Cryptocurrency പ്രാബല്യത്തിൽ വന്നത് 2008, 2009 കാലങ്ങളിലാണ്. സതോശീനാകോ മോട്ടോ എന്ന നാമധാരിയാണ് (ഇത് ആരാണ്? ആണാണോ പെണ്ണാണോ അതോ ഒരു വ്യക്തിയാണോ ഒരു സംഘമാണോ എന്ന് പോലും ആർക്കുമറിയില്ല) ഇത് കണ്ടുപിടിച്ചത്. cryptocurrency പ്രാബല്യത്തിൽ വന്നപ്പോൾ തുടക്കത്തിൽ ആരും അതിനെ അംഗീകരിക്കാൻ തയ്യാറായില്ല. പിന്നീട് വളരെ വിരളം ആളുകൾ അതിൽ പങ്കാളികളായി, എന്നാൽ ഇന്ന് ഒരുപാട് ആളുകൾ വലിയ amount കൾ മുടക്കി ഇതിൽ പങ്കാളികളായിട്ടുണ്ട്. ഇതുപോലെ cryptocurrency യുടെ വിഭാഗമായ onecoin scheme നെ MLM മുമായി ചേർത്ത് കുറെ ആളുകളെ അതിൽ പങ്കാളികളാക്കുകയും, അത് വളരെ ഉയർന്ന അവസ്ഥയിലേക്ക് എത്തുകയും, ഒരു സുപ്രഭാതത്തിൽ വൻതട്ടിപ്പ് നടക്കുകയും ചെയ്തു. ഉപഭോക്താക്കൾക്ക് സംഭവിച്ച നഷ്ടം ചോദിച്ചു മടങ്ങാനായി ഒരു ഗവൺമെൻ്റോ മറ്റെതെങ്കിലും Authority യോ ഇല്ല എന്നതാണ് വാസ്തവം. ഇങ്ങനെയുള്ള വൻ തട്ടിപ്പുകളാണ് ഇതിനു പുറകിൽ മറഞ്ഞിരിക്കുന്നത്.

ഇനി നാം ഇസ്ലാമിക വീക്ഷണത്തിലൂടെ cryptocurrency യുടെ ഇടപാടിനെ പരിശോധിക്കുകയാണെങ്കിൽ നബി (സ) പറഞ്ഞു لا تبع ما ليس عندك നിന്റെ ഉടമസ്ഥതയിൽ ഇല്ലാത്ത മറ്റൊരാളുടെ വസ്തു വിൽക്കാൻ നിനക്ക് അവകാശമില്ല. മാത്രമല്ല തൻ്റെ ഉടമസ്ഥതയിൽ വന്ന ഒരു വസ്തു താൻ കൈ പറ്റിയില്ലെങ്കിൽ അതു പോലും വിൽക്കാൻ ഇസ്ലാം അനുവാദം നൽകുന്നില്ല. പിന്നെ എങ്ങനെയാണ് നിലവിലില്ലാത്ത വെറും സങ്കൽപ്പത്തിലുള്ള ഈ നാണയങ്ങളെ വിൽക്കാൻ ഇസ്ലാം അനുവദിക്കുക. ഇടപാടുകളിൽ എല്ലാവിധ തട്ടിപ്പും വഞ്ചനകളും വരുന്ന മുഴുവൻ പഴുതുകളും അടച്ചിരിക്കുകയാണ് ഇസ്ലാം. ആയതിനാൽ തന്നെ cryptocurrency യും അതിൻറെ വിഭാഗങ്ങളായ Bitcoin, Morris coin തുടങ്ങിയവ കൊണ്ടുള്ള എല്ലാ ഇടപാടുകളും ഇസ്ലാമിക വീക്ഷണത്തിൽ അനുവദനീയമല്ല.

عن حكيم بن حزام، قال: قلت يا رسول الله يأتيني الرجل يسألني البيع عندي ما أبيعه، ثم أبيعه له من السوق؟ فقال: لا تبع ما ليس عندك
رواه ابوداود
عن ابن عباس: أن النبي صلى الله عليه وسلم قال (من ابتاع طعاما فلا يبعه حتى يستوفيه) قال ابن عباس: وأحسب كل شئ مثله
رواه الترمذي
أن النبي صلى الله عليه وسلم نهى عن بيع الغرر
رواه مسلم
وإن بيع لا يعرف جنسه او نوعه غرر كبير فإن كانت العين غائبة وذكر الجنس والنوع و الصفة فلا يصح البيع في الجديد لما فيه من الغرر والجهل بصفة المبيع عند العقد
المعتمد في الفقه الشافعي (Vol: ٣, Pg: ٢٩)
والله أعلم بالصواب
Written by: Rafiyudheen
Checked & Approved by: Mufti Abdul Hakkim
Published by: Mufti Abdul Hakkim