Darul Ifta Kauzariyya

തടി കൊണ്ട് ആനയെ ഉണ്ടാക്കി വിൽക്കുന്ന ആൾ നൽകുന്ന ഭക്ഷണം, ബേക്കറി വസ്തുക്കൾ തുടങ്ങിയവ സ്വീകരിക്കാമോ?

Qu-Id: Q0105
Madhab: Hanafi
Date: 01-01-1970
Question:
ഒരാൾ തടി കൊണ്ട് ആനയെ ഉണ്ടാക്കി വിൽക്കുന്ന ജോലി ചെയ്യുകയാണെങ്കിൽ, അയാളുടെ വരുമാനമാർഗം അത് മാത്രമാണെങ്കിൽ, അയാൾ ഞങ്ങളുടെ വീട്ടിലേക്ക് ഹദിയ നൽകുന്ന ഭക്ഷണം, ബേക്കറി വസ്തുക്കൾ ഞങ്ങൾക്ക് സ്വീകരിക്കാമോ?
അഥവാ ഞങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ലെങ്കിൽ അത് മറ്റ് മുസ്ലിം ബന്ധുക്കൾക്കോ അയൽവാസികൾക്കോ കൂട്ടുകാർക്കോ നൽകാമോ?

Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح

ജീവനുള്ളവയുടെ  രൂപനിർമ്മാണവും വിൽപ്പനയും ഇസ്ലാമിൽ നിഷിദ്ധമാണ്. അതിലൂടെയുള്ള വരുമാനം ഹറാമുമാണ്.  ഒരാളുടെ അധികവരുമാനം ഈ മാർഗത്തിലൂടെയാണെങ്കിൽ അയാൾ നൽകുന്ന ഹദിയകൾ സ്വീകരിക്കൽ അനുവദനീയമല്ല. നിർബന്ധിത സാഹചര്യത്തിൽ ഹദിയ സ്വീകരിക്കേണ്ടി വന്നാൽ അത് സാധുക്കൾക്ക് നൽകി ഒഴിവാക്കേണ്ടതാണ്.   

والله أعلم بالصواب
Written by: Mufti Abdul Hakkim
Checked & Approved by: Mufti Rajeeb Al Qasimi
Published by: Mufti Rajeeb Al Qasimi