Darul Ifta Kauzariyya

Flipkart തന്നെ Product ന് നല്കുന്ന One Year Protection Security (Replacement Warranty) ഹലാലാകുമോ?

Qu-Id: Q0229
Madhab: Hanafi
Date: 01-01-1970
Question:
Flikart വഴി ഒരു സാധനം Order ചെയ്യുമ്പോ Flipkart തന്നെ Product ന് നല്കുന്ന One Year Protection Security (ഏത് നിലയിൽ നശിച്ചാലും, വെള്ളത്തിൽ വീണാലും.) എന്ന നിലയിലുള്ള Replacement Warranty , അത് Insurance തന്നെ ആണോ?അത് ഹലാലാകുമോ?

Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح

നമ്മൾ ഒരു product വാങ്ങുമ്പോൾ അതിനോടൊപ്പം  സൗജന്യമായി (extra cash കൊടുക്കാതെ) ലഭിക്കുന്ന guaranty, warranty,..പോലുള്ള  ഓഫറുകൾ  സ്വീകരിക്കലും ഉപയോഗിക്കലും ഹലാൽ ആണ്. അത് അനുവദിക്കപ്പെടാത്ത insurance ൽ ഉൾപ്പെടുന്നില്ല.

ഇനി മേൽ പറയപ്പെട്ട ഓഫറുകൾ ലഭിക്കുന്നതിന്  പ്രത്യേകമായി ക്യാഷ് കൊടുക്കേണ്ടതായിട്ടുണ്ടെങ്കിൽ അത്, (പ്രീമിയം അടച്ച് ഉപയോഗിക്കുന്ന Insurance പോലെ) ഇസ്ലാം വിലക്കിയ, നിഷിദ്ധമാക്കിയ (ഹറാം) ചൂതാട്ടത്തിന്റെ ഗണത്തിൽപ്പെടുന്ന തിനാൽ അത്തരത്തിൽ ക്യാഷ് നൽകി പ്രസ്തുത ഓഫറുകൾ സ്വീകരിക്കലും ഉപയോഗിക്കലും അനുവദനീയമല്ലാത്തതാകുന്നു.
 

 

والله أعلم بالصواب
Written by: Althaf Qasimi
Checked & Approved by: Mufti Abdul Hakkim
Published by: Mufti Abdul Hakkim